സ്വന്തം ലേഖകന്‍
കാപ്പാട്: ടൂറിസ്റ്റുകള്‍ക്കും നാട്ടുകാര്‍ക്കും ഒരു പോലെ സഹായകമാവുന്ന റിഫ്ളക്ടറുകള്‍ കാപ്പാട് അങ്ങാടി മുതല്‍ ബീച്ച് വരെ സ്ഥാപിച്ചു. ടൂറിസം നവീകരണത്തിന്റെ ഭാഗമായാണ് അധികൃതര്‍ ഇത് ഇവിടെ സ്ഥാപിച്ചത്. ദിനേന നൂറു കണക്കിന് ആളുകള്‍ വരുന്ന കാപ്പാട് ബീച്ച് ഇപ്പോള്‍ ഇനിയും കൂടുതല്‍ ആളുകളെ ഉള്‍കൊള്ളാവുന്ന തരത്തില്‍ സൌകര്യങ്ങള്‍ വര്‍ദ്ധിപ്പിച്ച് വരികയാണ്. ചരിത്രത്തില്‍ സുപ്രധാന സ്ഥാനം വഹിക്കുന്ന കാപ്പാട് ബീച്ച് മറ്റ് ബീച്ചുകളെ അപേക്ഷിച്ച് പ്രാഥമിക സൌകര്യങ്ങളുടെ കാര്യത്തിലും വൃത്തിയിലും ഏറെ മുന്നിലാണ്.
