Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Friday, 2 December 2011

പോലീസുകാരുടെ ഗുരുനാഥന് 85


സ്വന്തം ലേഖകന്‍




അത്തോളി: സംസ്ഥാനത്തെ പോലീസ് ഓഫീസര്‍മാരടക്കമുള്ളവരുടെ ഗുരുനാഥനായ റിട്ട. എം.എസ്.പി. കമാന്‍ഡന്റ് ഇന്‍ചാര്‍ജ് ആയിരുന്ന വി.എന്‍. ചോയിക്കുട്ടിക്ക് എണ്‍പത്തിയഞ്ചിന്റെ നിറവ്. '81-ല്‍ രാഷ്ട്രപതിയുടെ വിശിഷ്ടസേവാമെഡല്‍ നേടിയ ചോയിക്കുട്ടിയുടെ 85-ാം പിറന്നാള്‍ ശിഷ്യരും നാട്ടുകാരും ചേര്‍ന്ന് ആഘോഷമാക്കുന്നു. ഇതിനായി നാട്ടുകാര്‍ സ്വാഗതസംഘവും രൂപവത്കരിച്ചു. ഞായറാഴ്ച വേളൂര്‍ വെസ്റ്റിലെ ശ്രീലക്ഷ്മിയില്‍ നടക്കുന്ന ചടങ്ങില്‍ ജനപ്രതിനിധികളും പോലീസുകാരും നാട്ടുകാരും പങ്കെടുക്കും. മികച്ച ഷൂട്ടര്‍ എന്ന് പേരുകേട്ട ചോയിക്കുട്ടി '83-ല്‍ വിരമിച്ചശേഷം സാമൂഹ്യ സാംസ്‌കാരിക രംഗത്ത് നിറസാന്നിധ്യമാണ്.

1927-ല്‍ എലത്തൂരിലെ പെരുന്തുരുത്തിയില്‍ ജനിച്ച ചോയിക്കുട്ടി 1947-ല്‍ മദ്രാസ് സ്‌പെഷ്യല്‍ ആംഡ് പോലീസില്‍ കോണ്‍സ്റ്റബിളായി ചേര്‍ന്നു. '55-ല്‍ മലബാര്‍ ഡിസ്ട്രിക്ട് പോലീസിലേക്ക് മാറ്റം ലഭിച്ചു. അസി.കമാന്‍ഡന്റ് പദവിയില്‍നിന്ന് 1983-ലാണ് വിരമിച്ചത്. പോലീസ് മീറ്റുകളില്‍ ഒട്ടേറെ മെഡലുകള്‍ നേടിയിട്ടുള്ള ചോയിക്കുട്ടി പോലീസിലെ അഭിമാന താരമായിരുന്നു. 1980-ല്‍ പുറക്കാട്ടിരി ഭാഗത്ത് തെങ്ങിന്‍മുകളില്‍ കയറിയിരുന്ന പുള്ളിപ്പുലിയെയും മണ്ണൂരില്‍ പരാക്രമം കാണിച്ച പുലിയെയും വെടിവെച്ചു വീഴ്ത്തിയത് ചോയിക്കുട്ടിയായിരുന്നു. ഓഫീസര്‍മാരടക്കം നൂറുക്കണക്കിനാളുകള്‍ക്ക് പോലീസ്‌ട്രെയിനിങ് നല്‍കിയിട്ടുണ്ട്.

Discuss