കോഴിക്കോട്: അനധികൃത മണലെടുപ്പുമായി ബന്ധപ്പെട്ട് രണ്ടുപേരെ
എലത്തൂര്‍ പൊലീസ് അറസ്റ്റുചെയ്തു. മൊകവൂര്‍ സ്വദേശികളായ കണ്ടിയില്‍ ബിനു
(30), തഴുക്കാല്‍ നിലത്ത് സന്തോഷ് (28) എന്നിവരാണ് അറസ്റ്റിലായത്.
ഇവരുപയോഗിച്ച കെ.എല്‍. 56/4247 നമ്പര്‍ ഗുഡ്സ് ഓട്ടോ പൊലീസ്
കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വ്യാഴാഴ്ച വൈകീട്ടോടെ പൂനൂര്‍ പുഴയുടെ
മൊകവൂര്‍ ഭാഗത്തുനിന്ന് മണലെടുക്കവെയാണ് ഇരുവരും പിടിയിലായത്.