റിഹാബ് തൊണ്‍ഡിയില്‍
മുനമ്പത്ത് : ചേമഞ്ചേരി മണ്ഡലം കോണ്‍ഗ്രസ്സ് സമ്പൂര്‍ണ്ണ സമ്മേളനത്തോടനുബന്ധിച്ച് ഡിസംബര്‍ 4 ന് ഞായറായ്ച 17 ാം വാര്‍ഡ് കുടുംബ സംഗമം സംഘടിപ്പിച്ചു. ഉച്ചക്ക് ശേഷം നടന്ന ചടങ്ങില്‍ ഇക്ബാല്‍ ഇസഡ്. എം. സ്വാഗതം പറഞ്ഞു. ഉമ്മര്‍ അധ്യക്ഷത വഹിച്ച ചടങ്ങ് കെ.പി.സി.സി. എക്സിക്യൂട്ടീവ് മെമ്പര്‍ കെ പി അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡന്റ് സത്യനാഥന്‍ മാടഞ്ചേരി, ജമീല ഹാരിസ് എന്നിവര്‍ മുഖ്യ പ്രഭാഷണം നടത്തി. ഡി സി സി മെമ്പര്‍ വിജയന്‍ കണ്ണഞ്ചേരി , മണ്ഡലം യൂത്ത് കോണ്‍ഗ്രസ്സ് വൈസ് പ്രസിഡന്റ് അബ്ദുല്‍ റിയാസ് എ.ടി, കെ.എസ്.യു മണ്ഡലം ഭാരവാഹി തഹ്സീബ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. റിയാസ് പീടിയേക്കല്‍ ചടങ്ങില്‍ പങ്കെടുത്തവര്‍ക്ക് നന്ദി പറഞ്ഞു. ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ ചടങ്ങില്‍ അവസാനം ആസിഫ് കാപ്പാടിന്റെ നേതൃത്വത്തില്‍ ഗാനമേളയും നടന്നു.