Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Monday, 26 December 2011

അപകടത്തില്‍ പൊലിഞ്ഞത് ഒരു ജീവന്‍



കൊയിലാണ്ടി:തിങ്കളാഴ്ചശബരിമലതീര്‍ഥാടനത്തിന് കാല്‍നടയായി പോകുന്ന ഏഴംഗസംഘത്തിലെ അംഗമായിരുന്നു കാസര്‍കോട് ചെമ്മനാട് മുത്തനാട് രാജു. ഡിസംബര്‍ 22-നാണ് ഇവര്‍ കാസര്‍കോട് ചെമ്മനാട്ടില്‍ നിന്ന് ശബരിമല യാത്ര തുടങ്ങിയത്. ഞായറാഴ്ച രാത്രി കൊയിലാണ്ടിയിലെത്തിയ
സംഘം വിശ്രമിച്ചശേഷം തിങ്കളാഴ്ച പുലര്‍ച്ചെ നാല് മണിയോടെ വീണ്ടും യാത്ര തുടരുകയായിരുന്നു.

ദേശീയപാതയില്‍ അരങ്ങാടത്ത് ഭാഗത്ത് വെച്ചാണ് അപകടമുണ്ടായത്. കോഴിക്കോട് ഭാഗത്തുനിന്ന് വടകര ഭാഗത്തേക്ക് പോകുകയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് റോഡരികിലൂടെ നടന്നു പോകുകയായിരുന്ന രാജുവിനെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. കൊയിലാണ്ടി പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. സേവാഭാരതി പ്രവര്‍ത്തകരും വേണ്ട സഹായങ്ങള്‍ നല്‍കി.


ശ്രീധരന്‍നായരുടെയും കാര്‍ത്യായനിയുടെയും മകനാണ് മരിച്ച രാജു. സഹോദരന്‍: ഉദയകുമാര്‍ (ഗള്‍ഫ്).


Discuss