Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Sunday, 25 December 2011

രണ്ടരക്കോടി തട്ടിയ സംഭവം: ജ്വല്ലറി ഉടമയെ പിടികൂടാനായില്ല




കോഴിക്കോട്:രണ്ടരക്കോടിയിലേറെരൂപ തട്ടിയെടുത്ത് മുങ്ങിയ ജ്വല്ലറി ഉടമയെ ഇതുവരെ പിടികൂടാനായില്ല. എം.എം അലി റോഡില്‍ പ്രവര്‍ത്തിച്ചിരുന്ന അയോധ്യ ജ്വല്ലറി ഉടമ മഹാരാഷ്ട്ര ചാംഗ്ളി സ്വദേശി എസ്. പണ്ഡിറ്റ് പവാറിനെയാണ് തട്ടിപ്പുനടന്ന് മാസങ്ങള്‍ കഴിഞ്ഞിട്ടും പിടികൂടാനാവാത്തത്. ഇടപാടുകാരുടെ പരാതിയില്‍ കസബ പൊലീസ് കേസെടുത്തു എന്നറിഞ്ഞതോടെ പവാര്‍ തൊണ്ടയാടുള്ള വീട് വിറ്റ് മുംബൈയിലേക്ക് കടന്നിരുന്നു. വിവരം ലഭിച്ചതിനെതുടര്‍ന്ന് അന്വേഷണ സംഘം മുംബൈക്ക് പോവാന്‍  തയാറെടുക്കുകയും റയില്‍വേ ടിക്കറ്റ് വരെ
എടുക്കുകയും ചെയ്തെങ്കിലും പൊലീസെത്തുമെന്ന വിവരം മുന്‍കൂട്ടി അറിഞ്ഞ് ഇയാള്‍ മുംബൈയില്‍ നിന്നും സ്ഥലം മാറി. തുടര്‍ന്ന് ഒരു ബന്ധുവിന്‍െറ സഹായത്തോടെ പവാറിനെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും പൊലീസിന്‍െറ എല്ലാനീക്കങ്ങളും മുന്‍കൂട്ടിയറിഞ്ഞ് ഇയാള്‍ താമസ സ്ഥലങ്ങള്‍ തുടരെ മാറി. പൊലീസിന്‍െറ ഓരോ മുന്നൊരുക്കങ്ങളും പവാറിന്‍െറ കോഴിക്കോട്ടുള്ള പഴയ സുഹൃത്തുക്കള്‍ ചോര്‍ത്തിക്കൊടുക്കുന്നുവെന്നാണ് വിവരം. നിലവില്‍ കേസുമായി ബന്ധപ്പെട്ട് അന്വേഷണമൊന്നും നടക്കുന്നില്ളെന്നാണ് പൊലീസ് നല്‍കുന്ന സൂചന.
ഗോള്‍ഡ് സ്കീം, കുറി, ലാഭവിഹിത നിക്ഷേപം എന്നിങ്ങനെയായി  20,000 മുതല്‍ ഒമ്പതുലക്ഷം രൂപവരെ വിവിധയാളുകളില്‍ നിന്ന് പിരിച്ചെടുത്ത തുകയുമായി മുങ്ങിയെന്നാണ് ഇയാള്‍ക്കെതിരായ കേസ്.
താമരശ്ശേരി, കൊയിലാണ്ടി, പയ്യോളി എന്നിവിടങ്ങളിലെ 54 പേരാണ് കസബ പൊലീസില്‍ പരാതി നല്‍കിയത്. കഴിഞ്ഞ ഏപ്രിലിലാണ് ജ്വല്ലറി പൂട്ടിയത്. പ്രതിഫലം കിട്ടുന്നില്ളെന്ന് നിക്ഷേപകര്‍ നേരത്തേ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് കസബ സി.ഐയായിരുന്ന സുലൈമാന്‍, പവാറിനെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി......


വിവരങ്ങള്‍ തിരക്കിയിരുന്നു. ജൂണ്‍ പത്തിനകം നിക്ഷേപകര്‍ക്ക് 40 ലക്ഷവും ബാക്കി തുക പിന്നീടും നല്‍കാമെന്നാണ് അന്ന് പരാതിക്കാര്‍ക്ക് ഇയാള്‍ ഉറപ്പ് നല്‍കിയത്. എന്നാല്‍ ജൂണിനുമുമ്പേ ജ്വല്ലറി പൂട്ടി മുങ്ങി.
വായപയെടുത്ത വകയില്‍,  ഐ.സി.ഐ.സി.ഐ ബാങ്കിന് 1.35 കോടി രൂപ നല്‍കാത്തതിനെ തുടര്‍ന്ന് ബാങ്ക് അധികൃതര്‍ പാളയത്തെ ജ്വല്ലറി കെട്ടിടം ജപ്തി ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.സ്വത്ത് തട്ടിയെടുത്തതുമായി ബന്ധപ്പെട്ട് പവാറിനെതിരെ സഹോദരന്‍െറ ഭാര്യയും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പ്രതിയെ ഉടന്‍ പടികൂടണമെന്നാവശ്യപ്പെട്ട ്മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് പരാതി നല്‍കിയിട്ടുണ്ടെന്ന് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു.

Discuss