സ്വന്തം ലേഖകന്‍
14 പുരുഷ ടീമുകളും ഒമ്പത് വനിതാ ടീമുകളും ടൂര്‍ണമെന്‍റില്‍ മാറ്റുരക്കും.
ലീഗ് കം നോക്കൗട്ട് അടിസ്ഥാനത്തിലാണ് മത്സരം. ഡിസംബര്‍ 18 വരെ
നീണ്ടുനില്‍ക്കും. ആറായിരം പേര്‍ക്ക് ഇരിക്കാവുന്നതാണ് ഗാലറി.
ഫ്ളഡ്ലിറ്റിലാണ് മത്സരങ്ങള്‍ നടക്കുക. സംസ്ഥാന വോളിബാള്‍ ടീമിന്‍െറ
തെരഞ്ഞെടുപ്പ് ഇതോടനുബന്ധിച്ച് നടക്കും. ലീഗ് റൗണ്ടില്‍ ഗാലറിക്ക് 30
രൂപയും കസേരക്ക്
60, 100 എന്നിങ്ങനെയുമാണ് ടിക്കറ്റ് നിരക്ക്.
പ്രമുഖ വോളിബാള്‍ താരമായിരുന്ന ജിമ്മി ജോര്‍ജിന്‍െറ 25ാം ചരമവാര്‍ഷിക ഭാഗമായി ജിമ്മി ജോര്‍ജ് ഫൗണ്ടേഷന്‍ ആസൂത്രണം ചെയ്ത സൗജന്യ വീഡിയോ പ്രദര്‍ശനം ഡിസംബര്‍ 10ന് 6.30ന് വി.ആര്‍.സി ഗ്രൗണ്ടില്‍ നടക്കും. ഈ വര്‍ഷത്തെ ജിമ്മി ജോര്‍ജ് അവാര്‍ഡ് 17ന് അഞ്ചു മണിക്ക് പൊലീസ് ഐ.ജി ജോസ് ജോര്‍ജ് വിതരണം ചെയ്യും. ജിമ്മി ജോര്‍ജിന്‍െറ സഹോദരന്‍ സെബാസ്റ്റ്യന്‍ ജോര്‍ജ്, ഇന്ത്യയുടെ മുന്‍ വോളിബാള്‍ ക്യാപ്റ്റന്‍ സിറില്‍ സി. വെള്ളൂര്‍ എന്നിവര്‍ ചാമ്പ്യന്‍ഷിപ്പിനെത്തുന്നുണ്ട്. ജനറല്‍ കണ്‍വീനര്‍ ഷാജി എന്‍. ബലറാം, ഗോപാലന്‍, വൈസ് ചെയര്‍മാന്‍ സെബാസ്റ്റ്യന്‍ ജോര്‍ജ്, ഷഫീര്‍ കാഞ്ഞിരോളി, കെ.കെ. മുഹമ്മദ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.