തിരുവങ്ങൂര്‍ : ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് ചേമഞ്ചേരി മണ്ഡലം സമ്പൂര്‍ണ്ണ സമ്മേളനത്തോടനുബന്ധിച്ച് കെ എസ് യു മണ്ഡലം വിദ്യാര്‍ത്ഥി സംഗമം ഡിസംബര്‍ 10ന് തിരുവങ്ങൂര്‍ സ്കൂളില്‍ വെച്ച് സംഘടിപ്പിച്ചു. റിഹാബ് തൊണ്ടിയില്‍ അധ്യക്ഷത വഹിച്ച ചടങ്ങ് ജെറില്‍ ബോസിന്റെ സ്വാഗതത്തോടെ യാണ് ആരംഭിച്ചത്. പരിപാടി കെ പി സി സി മെമ്പര്‍ കെ പി അനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. കാമ്പസുകള്‍ കെ എസ് യു വിന്റെ അഭാവത്താല്‍
വര്‍ഗീയ തീവ്രവാദ ഫാഷിസ്റ്റ് കൈകളിലാണെന്നും ഇതിനെതിരെ കെ എസ് യു ശക്തമായി തിരിച്ചു വരണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
കെ എസ് യു സംസ്ഥാന സെക്രട്ടറി വി എസ് ജോയ് മുഖ്യ പ്രഭാഷണം നടത്തി. അജ്മല്‍ റോഷനെ അനുസ്മരിച്ച് കൊണ്ട് സത്യനാഥന്‍ മാടഞ്ചേരി സംസാരിച്ചു. വിജയന്‍ കണ്ണഞ്ചേരി സി വി അഖില്‍ നിതിന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. നൂറു കണക്കിനു വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത സമ്മേളനത്തില്‍ നാഷണല്‍ ട്രെയിനര്‍ കെ ടി വിനോദന്‍ പഠനക്ലാസ് നടത്തി.