Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Monday, 12 December 2011

ഖത്തര്‍ ചേമഞ്ചേരി വെല്‍ഫയര്‍ കമ്മറ്റി ജനറല്‍ ബോഡി


വഹാബ് മുനബത്

 

ഖത്തര്‍ : ചേമഞ്ചേരി പഞ്ചായത്ത് വെല്‍ഫെയര്‍ കമ്മറ്റിയുടെ ജനറല്‍ ബോഡി യോഗം  02.12.2011 വെള്ളിയാഴ്ച ഉച്ചക്ക് ദോഹയിലെ റോട്ടന റസ്റ്റോറന്റില്‍ വെച്ച് നടന്നു. പ്രസിഡന്റ് അബ്ദുറഹിമാന്‍ കുട്ടി അധ്യക്ഷത വഹിച്ച യോഗത്തില്‍ വഹാബ് മുനമ്പത്ത് സ്വാഗതം പറഞ്ഞു. ഷൌക്കത്ത് പൂക്കാട് കഴിഞ്ഞ വര്‍ഷത്തെ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഒരു ലക്ഷത്തോളം രൂപ നാട്ടില്‍ സഹായ ധനമായി നല്‍കിയതായി റിപ്പോര്‍ട്ടില്‍ പറഞ്ഞു. ധന സഹായങ്ങള്‍ നല്‍കുന്നതോടൊപ്പം തന്നെ പ്രവാസികളുടെ പ്രശ്നങ്ങള്‍ ഗവര്‍ഴമന്റിന്റെ ശ്രദ്ധയില്‍ പെടുത്തണമെന്നും യോഗത്തില്‍ സംസാരിച്ച് കൊണ്ട് സോമന്‍ പൂക്കാട് അഭിപ്രായപ്പെട്ടു. തുടര്‍ന്ന് പുതുക്കിയ കമ്മറ്റിയില്‍ അഷ്റഫ് കാപ്പാടിനെ
പ്രസിഡന്റായും വൈസ് പ്രസിഡന്റായി ഷരീഫ് കാപ്പാടിനെയും, ഷൌക്കത്ത് പൂക്കാട് ജനറല്‍ സെക്രട്ടറി ആയും, സെക്രട്ടറിമാരായി റഷീദ് പൂക്കാട് വഹാബ് മുനമ്പത്ത് എന്നിവരെയും ഹനീഫ് കാപ്പാടിനെ ട്രഷറര്‍ ആയും എക്സിക്യുട്ടീവ്സ് മെമ്പേഴ്സ് ആയി രാജു കാപ്പാട് സുബൈര്‍ തിരുവങ്ങൂര്‍ ഷൈജല്‍ പൂക്കാട് സലീം പൂക്കാട് അബ്ദുറഹിമാന്‍ കുട്ടി കാപ്പാട് മഹ്മൂദ് പൂക്കാട് സോമന്‍ പൂക്കാട് അഷ്റഫ് തിരുവങ്ങൂര്‍ ഷമീര്‍ കപ്പക്കടവ് ഷബാദ് വി കെ എന്നിവരും ചേര്‍ന്ന 16 അംഗ കമ്മറ്റിയും യോഗം പുതുതായി തിരഞ്ഞെടുത്തു. സലീം പൂക്കാട് നന്ദി പറഞ്ഞു.

Discuss