കോരപ്പുഴ: കോഴിക്കോട്-കണ്ണൂര്‍ റൂട്ടില്‍ റോഡുമാര്‍ഗം യാത്ര ചെയ്യുന്നവര്‍ ആശിക്കും: ''കോരപ്പുഴപ്പാലം ഒന്നു കടന്നുകിട്ടണേ''.
കോരപ്പുഴപാലം ഒരു ഊരാക്കുടുക്കാണ്. കുടുങ്ങിയാല്‍ രക്ഷപ്പെടാന്‍ ചിലപ്പോള്‍ മണിക്കൂറുകള്‍ വേണ്ടിവരും. കഴിഞ്ഞ ദിവസവും ഇവിടെ രണ്ടര മണിക്കൂര്‍ കുടുങ്ങി. നാട്ടിലെങ്ങും ഗതാഗത വികസന ചര്‍ച്ചകള്‍ പൊടിപൊടിക്കുമ്പോള്‍ അതിനെ നോക്കി കൊഞ്ഞനം കാട്ടുകയാണ് ദേശീയപാത 17-ലെ ഈ പഴഞ്ചന്‍ പാലം. മലബാറിന്റെ അടിസ്ഥാന സൗകര്യ വികസനമില്ലായ്മയ്ക്ക് നേര്‍സാക്ഷ്യം കൂടിയാണ് 'ഈ കുപ്പിക്കഴുത്ത്'.
ബ്രിട്ടീഷ് ഭരണകാലത്ത് 1938-ല്‍ നിര്‍മാണമാരംഭിച്ച കോരപ്പുഴപാലം 1940-ലാണ് തുറന്നത്. അന്‍പത് വര്‍ഷമാണ് കോണ്‍ക്രീറ്റ്പാലങ്ങളുടെ ആയുസ്സ്. അതനുസരിച്ച് പാലത്തിന്റെ ആയുസ് കഴിഞ്ഞിട്ട് കാല്‍നൂറ്റാണ്ടാവുന്നു. പകരം പാലം നിര്‍മിക്കണമെന്ന ആവശ്യത്തിനും അത്രയും കാലത്തെ പഴക്കമുണ്ട്. അനുദിനം ശക്തി ക്ഷയിക്കുന്ന ഈ പാലത്തില്‍ ഭാരമുള്ള വാഹനം കയറുമ്പോള്‍ വിറയല്‍ അനുഭവപ്പെടുന്നു. വാഹനങ്ങളുടെ എണ്ണമാകട്ടെ അനുദിനം കൂടുന്നു. വര്‍ഷത്തില്‍ പല തവണ അറ്റകുറ്റപ്പണി നടത്തുന്നുണ്ടെങ്കിലും ഫലമില്ല.
പുതിയപാലം നിര്‍മിക്കണമെന്ന മുറവിളി ഉയരുമ്പോഴെല്ലാം അധികാരികള്‍ ന്യായം നിരത്തും. രാമനാട്ടുകര-വെങ്ങളം ബൈപ്പാസിന്റെ അവസാന റീച്ച് തീരട്ടെ. അപ്പോള്‍ പുതിയ പാലം വരും. പോരെങ്കില്‍ നിര്‍ദിഷ്ട വെങ്ങളം-പൊന്നാനി തീരദേശ പാതയുടെ ഭാഗമായി പുതിയ പാലം വരും.
അതായത് വരാനിരിക്കുന്ന രണ്ടു പദ്ധതികളുടെ ഭാഗമായി കോരപ്പുഴയിലെ ഇപ്പോഴത്തെ പാലത്തിന്റെ കിഴക്കും പടിഞ്ഞാറുമായി രണ്ടു പാലങ്ങള്‍ നിലവില്‍ വരുമെന്ന്. പക്ഷേ, എന്ന്?
രാമനാട്ടുകരയില്‍ തുടങ്ങി വെങ്ങളത്ത് അവസാനിക്കുന്ന ബൈപ്പാസ് പൂര്‍ണതോതില്‍ ഗതാഗതസജ്ജമാകുന്നതോടെ വെങ്ങളം