Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Tuesday, 22 November 2011

കൊയിലാണ്ടി ഉപജില്ലാ ശാസ്‌ത്രോത്സവം സമാപിച്ചു





തിരുവങ്ങൂര്‍: കൊയിലാണ്ടി ഉപജില്ലാ ശാസ്‌ത്രോത്സവം തിരുവങ്ങൂര്‍ എച്ച്.എസ്.എസ്സില്‍ സമാപിച്ചു. നഗരസഭാ ചെയര്‍ പേഴ്‌സണ്‍ കെ.ശാന്ത സമ്മാനങ്ങള്‍ നല്‍കി. സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജമീല കാനത്തില്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് സത്യനാഥന്‍ മാടഞ്ചേരി അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകന്‍ ഇ.രാമചന്ദ്രന്‍ സ്വാഗതം പറഞ്ഞു.

സാമൂഹ്യശാസ്ത്ര മേളയില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 40 പോയന്റ് നേടി തിരുവങ്ങൂര്‍ എച്ച്.എസ്.എസ്. ചാമ്പ്യന്‍മാരായി. 24 പോയന്റ് നേടി കാപ്പാട് ഇലാഹിയ എച്ച്.എസ്.എസ്. രണ്ടാംസ്ഥാനവും 22 പോയന്റ് നേടി കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസ്. മൂന്നാം സ്ഥാനവും നേടി. യു.പി. വിഭാഗത്തില്‍ 26 പോയന്റ് നേടി ചേലിയ കെ.കെ.കിടാവ് യു.പി.സ്‌കൂള്‍ ഒന്നാംസ്ഥാനവും 22 പോയന്റ് നേടി കന്നൂര് ജി.യു.പി. രണ്ടാം സ്ഥാനവും 14 പോയന്റ് നേടി തിരുവങ്ങൂര്‍ എച്ച്.എസ്.എസ്. മൂന്നാംസ്ഥാനവും നേടി. എല്‍.പി. വിഭാഗത്തില്‍ മരുതൂര്‍ ജി.എല്‍.പി.സ്‌കൂള്‍ ചാമ്പ്യന്‍മാരായി. കാരയാട് എല്‍.പി.യും കന്നൂര് ജി.യു.പി.യും രണ്ടാംസ്ഥാനം നേടി.

ഐ.ടി. മേളയില്‍ യു.പി.വിഭാഗത്തില്‍ 26 പോയന്റും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 34 പോയന്റും ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 29 പോയന്റും നേടി തിരുവങ്ങൂര്‍ എച്ച്.എസ്.എസ്. ഒന്നാം സ്ഥാനത്തെത്തി. യു.പി. വിഭാഗത്തില്‍ 14 പോയന്റ് നേടി കാപ്പാട് ഇലാഹിയ എച്ച്.എസ്.എസ്. രണ്ടാം സ്ഥാനം നേടി. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 44 പോയന്റ് നേടി ജി.വി.എച്ച്.എസ്. അത്തോളി ഒന്നാംസ്ഥാനം നേടി. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ പത്തു പോയന്റ് നേടി കൊയിലാണ്ടി മാപ്പിള വി.എച്ച്.എസ്.എസ്. രണ്ടാംസ്ഥാനം നേടി.

പ്രവൃത്തി പരിചയമേളയില്‍ എല്‍.പി.വിഭാഗത്തില്‍ മരുതൂര്‍ ജി.എല്‍.പി. ചാമ്പ്യന്‍മാരായി. കാരയാട് എം.എല്‍.പി. രണ്ടാം സ്ഥാനവും കാരയാട് എ.എല്‍.പി. മൂന്നാംസ്ഥാനവും നേടി. യു.പി. വിഭാഗത്തില്‍ കൊയിലാണ്ടി ജി.ജി.എച്ച്.എസ്.എസ്. ഒന്നാം സ്ഥാനവും കാവുംവട്ടം യു.പി.സ്‌കൂള്‍ രണ്ടാം സ്ഥാനവും ചെങ്ങോട്ടുകാവ് ഈസ്റ്റ് യു.പി. മൂന്നാം സ്ഥാനവും നേടി. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ കൊയിലാണ്ടി ജി.ജി.എച്ച്.എസ്.എസ്. ചാമ്പ്യന്‍മാരായി. തിരുവങ്ങൂര്‍ എച്ച്.എസ്.എസ്സിനാണ് രണ്ടാംസ്ഥാനം.

യു.പി. വിഭാഗം ഗണിത ശാസ്ത്രമേളയില്‍ തിരുവങ്ങൂര്‍ എച്ച്.എസ്.എസ്. ഒന്നാംസ്ഥാനം നേടി (30 പോയന്റ്). 26 പോയന്‍േറാടെ തിരുവങ്ങൂര്‍ യു.പി.സ്‌കൂള്‍ രണ്ടാംസ്ഥാനം നേടി. എല്‍.പി. വിഭാഗം ഗണിതശാസ്ത്ര മേളയില്‍ ചേലിയ കെ.കെ.കിടാവ് സ്‌കൂള്‍ ഒന്നാംസ്ഥാനവും തിരുവങ്ങൂര്‍ എച്ച്.എസ്.എസ്. രണ്ടാം സ്ഥാനവും നേടി. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ കാപ്പാട് ഇലാഹിയ എച്ച്.എസ്.എസ്. ഒന്നാം സ്ഥാനവും തിരുവങ്ങൂര്‍ എച്ച്.എസ്.എസ് രണ്ടാംസ്ഥാനവും നേടി.

Discuss