കോഴിക്കോട്: അപ്രോച്ച് റോഡിലെ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ കോരപ്പുഴ പാലത്തിലൂടെയുള്ള ഗതാഗതം നവംബര്‍ 27 രാവിലെ ഏഴുമണി മുതല്‍ വൈകുന്നേരം ഏഴുമണി വരെ നിരോധിച്ചു.
കോഴിക്കോടു നിന്നും കണ്ണൂര്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ പാവങ്ങാട് നിന്നും അത്തോളി- കുനിയില്‍ക്കടവ്-തിരുവങ്ങൂര്‍ വഴിയും കണ്ണൂര്‍ ഭാഗത്ത് നിന്നും കോഴിക്കോട് ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ തിരുവങ്ങൂരില്‍ നിന്ന് തിരിച്ചും പോകണം.