റിയാദ്: സൌദി അറേബ്യ യിലെ പ്രമുഖ റീടൈല്‍ സ്ഥാപനമായ ഫ്ലീരിയ ഗ്രൂപ്പിന്റെ സിറ്റി ഫ്ലവര്‍ ഷോപ്പിംഗ് ഫെസ്റിവലിന്റെ സമാപന പരിപാടിയായ സി എസ് എഫ് നാളെ (25-11-2011) റിയാദില്‍ വെച്ച് നടക്കും.അതും കണ്ണന്‍ കടവുകാരും തമ്മില്‍ എന്ത് ബന്ധം അല്ലേ?.സൌദിയിലെ വ്യാപാര പ്രമുഖനും ചേമഞ്ചേരി പഞ്ചായത്ത് പ്രവാസി കൂട്ടായ്മയായ 'ഇഹ് ലാഫ്' ഇന്റെ മുഖ്യ രക്ഷാധികാരിയും,നമ്മുടെ നാട്ടിലെ മുഖ്യ "തൊഴില്‍ദാതാവു"മായ ശ്രീ.ടി.എം.അഹമദ് കോയ (കോയക്ക)എന്ന കണ്ണന്‍ കടവുകാരന്‍ ആണ് ഫ്ലീരിയ ഗ്രൂപ്പിന്റെ സി.ഇ.ഒ.
മുന്‍ വര്‍ഷത്തെ പോലെ ഈ പ്രാവശ്യവും മേള ചേമഞ്ചേരിയിലെ പ്രവാസികളുടെ ഒരു സംഗമവേദി കൂടിയാവും.റിയാദിലെ പ്രമുഖ സന്നദ്ധ സംഘങ്ങളുടെ നേത്രത്വത്തില്‍ ആരോഗ്യ വിദ്യാഭ്യാസ സാമൂഹ്യ സാംസ്കാരിക മേളയാണ് ഇത്തവണ സംഘടിപ്പിക്കുന്നത്..കൂടെ ഷോപ്പിംഗ് ഫെസ്റിവലില്‍ സമ്മാനാര്‍ഹാരായവര്‍ക്ക് ടൊയോട ഫോര്‍ച്യുനെര്‍ ഉള്‍പ്പെടെയുള്ള കാറുകള്‍ നാളെ സമ്മാനിക്കും.വിവിധ പവിലിയനുകള്‍,ഹെല്‍ത്ത് എക്സ്പോ ,ഡോക്യുമെന്ററി,സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ശാസ്ത്ര മേള, ചിത്ര രചന ,മീഡിയ പവിലിയന്‍ ,മെഹന്ദി മത്സരം ,ടോക്ക് ഫെസ്റ്റ്,വിവിധ കലാപരിപാടികള്‍ എന്നിവയാണ് സമാപന പരിപാടിയുടെ സവിശേഷതകള്‍.പരിപാടിയുടെ ചുക്കാന്‍ പിടിക്കുന്നത് ഫ്ലീരിയ ഗ്രൂപ്പ് ചീഫ് ഒപെരടിംഗ് ഓഫീസര്‍ ഫസല്‍ റഹ്മാന്‍ (കണ്ണന്‍ കടവ്) ആണ്.റിയാദിലെ എക്സിറ്റ് 18 ലെ നോഫ ഓഡിടോരിയത്തില്‍ ഉച്ചക്ക് 1 മണിക്കാണ് മേള തുടങ്ങുന്നത്.പ്രവേശനം പാസ് മൂലം ആണെങ്കിലും ചേമഞ്ചേരിക്കാര്‍ക്ക് പാസ്സിന് ബുദ്ധിമുട്ടേണ്ടി വരില്ലെന്ന് ഞങ്ങളുടെ റിയാദ് പ്രതിനിധി റിപ്പോര്‍ട്ട് ചെയ്തു.