'അലിഗഢ് മുസ്‌ലിം യൂണിവേഴ്‌സിറ്റി ഓള്‍ഡ് സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ കേരള'യുടെ
ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സ്വീകരണച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്രമന്ത്രിമാരായ പ്രണബ്മുഖര്‍ജിയും കപില്‍സിബലും ഓഫ് കാമ്പസ് മലപ്പുറത്തിന് അനുവദിക്കാന്‍ ഏറെ സഹായിച്ചു. ലോക നിലവാരത്തിലുള്ള അത്യാധുനിക സംവിധാനങ്ങളോടെയാണ് മലപ്പുറത്ത് ഓഫ് കാമ്പസ് വരുന്നത്. മതത്തിന്റെ അടിസ്ഥാനത്തില്‍ എന്തെങ്കിലും പരിഗണന ആര്‍ക്കും ഇവിടെ നല്‍കുന്നില്ല. വളരെ തുച്ഛമായ ഫീസ് ഘടനയായതിനാല്‍ ആര്‍ക്കും ഇവിടെ ചേര്‍ന്ന് ഉന്നത വിദ്യാഭ്യാസം നേടാനാവും. കേരളത്തിലെയും അയല്‍ സംസ്ഥാനങ്ങളിലെയും വിദ്യാര്‍ഥികളുടെ ഉന്നത വിദ്യാഭ്യാസമാണ് ഈ സെന്റര്‍ വഴി ലക്ഷ്യമാക്കുന്നതെന്നും എന്നാല്‍ കേരളത്തില്‍ സെന്ററിന്റെ മുന്നോട്ടുള്ള പോക്കിന് പല തടസ്സങ്ങളും ഇപ്പോള്‍ നേരിടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സിജി ഡയറക്ടര്‍ ഡോ. കെ.എം. അബൂബക്കര്‍ പ്രൊഫ. പി.കെ. അബ്ദുള്‍ അസീസിന് ഉപഹാരം നല്‍കി.
'ആലിഗഢ് മുസ്‌ലിം യൂണിവേഴ്‌സിറ്റി ഓള്‍ഡ് സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ കേരള' പ്രസിഡന്റ് ലിയാഖത്ത് അലിഖാന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി മജീദ് അബ്ദുള്ള, അലിഗഢ് യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍ പ്രൊഫ. വി.കെ. അബ്ദുള്‍ ജലീല്‍, പി.വി.എസ്. ആസ്പത്രി മാനേജിങ് ഡയറക്ടര്‍ ഡോ. ടി.കെ. ജയരാജ്, എം.ഇ.എസ്. സംസ്ഥാന കമ്മിറ്റി പ്രസിഡന്റ് ഡോ. പി.എ. ഫസല്‍ ഗഫൂര്‍, മാധ്യമം എഡിറ്റര്‍ ഒ. അബ്ദുറഹിമാന്‍, ഡോ. കെ.എം. അബൂബക്കര്‍, എം.എം.യു. കോര്‍ട്ട് മെമ്പര്‍മാരായ അമീര്‍ അഹമ്മദ്, സയ്യിദ് ബഷീര്‍ അലി ഷിഹാബ് തങ്ങള്‍, അലിഗഢ് മുസ്‌ലിം യൂണിവേഴ്‌സിറ്റി മലപ്പുറം സെന്റര്‍ ഡയറക്ടര്‍
ഡോ. പി.മുഹമ്മദ്, ഡോ. കെ.മൊയ്തു, കെ.വി. കുഞ്ഞുമുഹമ്മദ്, എന്നിവര്‍ സംസാരിച്ചു.
ഡോ. നാസര്‍ യൂസഫ് സ്വാഗതവും പ്രൊഫ. എ.പി.എം. റഫീഖ് നന്ദിയും പറഞ്ഞു.
എം.ഇ.എസ്. ജില്ലാ പ്രസിഡന്റ് വി.പി. അബ്ദുറഹിമാന്‍ , എം.എസ്.എസ്. സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം അഡ്വ: വി. വീരാന്‍ എന്നിവര്‍ പ്രൊ. പി.കെ. അബ്ദുള്‍ അസീസിനെ പൊന്നാടയണിയിച്ചു.
No comments:
Post a Comment