
കോഴിക്കോട്: ബീച്ച് മറൈന്‍ ഗ്രൗണ്ടില്‍ മൂന്നുനാള്‍ പിന്നിട്ട മാതൃഭൂമി കാലിക്കറ്റ് ഫ്‌ളവര്‍ ഷോ കാണാന്‍ വന്‍ ജനത്തിരക്ക്. വൈവിധ്യമാര്‍ന്ന ഒട്ടേറെ സസ്യ-പുഷ്പ-ഫലങ്ങള്‍ ഇത്തവണ പ്രദര്‍ശനത്തിനുണ്ട്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരാണ് സ്റ്റാളുകള്‍ ഒരുക്കിയിട്ടുള്ളത്.
ജൈവകൃഷി എന്ന വിഷയത്തെ ആസ്പദമാക്കിയാണ് ഇത്തവണ ഫ്‌ളവര്‍ഷോ സംഘടിപ്പിച്ചിട്ടുള്ളത്. വ്യത്യസ്ത ഇനങ്ങളിലുള്ള റോസാപ്പൂക്കള്‍, അഡിനിയ എന്ന ബോണ്‍സായി ഇനത്തില്‍പ്പെട്ട ചെറിയ മരങ്ങള്‍, ഓസ്‌ട്രേലിയന്‍ ഹവായ് ചെമ്പരത്തികള്‍, ആന്തൂറിയം, ഓര്‍ക്കിഡുകള്‍ തുടങ്ങിയവയാണ് ജനങ്ങളെ ആകര്‍ഷിക്കുന്നത്.
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്‌പൈസസ് റിസര്‍ച്ച്, അടക്ക സുഗന്ധവിള വികസന ഡയറക്ടറേറ്റ്, മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍, വെജിറ്റബിള്‍ പ്രമോഷന്‍ കൗണ്‍സില്‍, ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ, ജില്ലാ കൃഷിഫാം എന്നീ സ്ഥാപനങ്ങളുടെ സ്റ്റാളുകളും ഉണ്ട്.പ്രദര്‍ശനം ഫിബ്രവരി 14ന് സമാപിക്കും. രാവിലെ 9 മുതല്‍ രാത്രി ഒന്‍പത് വരെയാണ് പ്രദര്‍ശന സമയം. 20 രൂപയാണ് ടിക്കറ്റ് നിരക്ക്. സ്‌കൂള്‍ കുട്ടികള്‍ക്ക് ഇളവുണ്ട്.
No comments:
Post a Comment