Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Sunday, 5 February 2012

ഡീസന്‍റ് ഡിസയര്‍

ഡീസന്‍റ് ഡിസയര്‍
പ്ളസ് ടു കഴിഞ്ഞ് ഡിഗ്രിക്ക് പോയിത്തുടങ്ങുമ്പോള്‍ കുട്ടികള്‍ക്കുണ്ടാകുന്ന തരം മാനസികാസ്വസ്ഥ്യമാണ് സ്വിഫ്റ്റ് ഡിസയറിനും സംഭവിച്ചിരിക്കുന്നത്. പുറത്തിറങ്ങുമ്പോള്‍ നാലുപേര്‍ കാണുന്നുണ്ടോ, അല്‍പം കുടി അണിഞ്ഞൊരുങ്ങണമായിരുന്നോ എന്നൊക്കെ ഒരു സന്ദേഹം. യന്ത്രമായതുകൊണ്ട്
ഇടക്കിടെ കണ്ണാടിയില്‍ നോക്കുന്നില്ളെന്നുമാത്രം. എന്നാലും സൗന്ദര്യം കൂട്ടണമെന്ന് തോന്നുമ്പോള്‍ മനുഷ്യര്‍ ആദ്യം ചെയ്യുന്ന കാര്യം ഡിസയറും ചെയ്തു. തടിയൊന്ന് കുറച്ചു. പതിവുപോലെ ഇതിന്‍െറ ക്ഷതം ഏറ്റത് പിന്‍ഭാഗത്തിനാണ്. അതായത് ഡിക്കിക്ക്.
 പഴയ ഡിസയര്‍ ഉടമകളോട് ചോദിച്ചാല്‍ അറിയാം മധുരിച്ചിട്ട് തുപ്പാനും വയ്യ കയ്ച്ചിട്ട് ഇറക്കാനും വയ്യ എന്ന അവസ്ഥയിലായിരുന്നു അവര്‍. ഡിക്കിയാണ് അവരുടെ ഉറക്കം കെടുത്തിയിരുന്നത്. പിന്നിലേക്കുള്ള കാഴ്ചയെ അല്‍പം മറയ്ക്കുന്നതിനാല്‍ ചിലപ്പോള്‍ ശല്ല്യമാകുന്നുണ്ടത്രേ. സ്വിഫ്റ്റിന്‍െറ പിന്നില്‍ എന്തോ വലിയൊരു ഭാണ്ഡം കെട്ടിവച്ചപോലെ ഒരു പ്രദേശമായിരുന്നു ഡിസയറിന്‍െറ ഡിക്കി. ഓടിട്ട വീടിനോട് ചേര്‍ന്ന് രണ്ട് മുറി വാര്‍ത്തുവച്ചപോലെ തോന്നും ഇതുകണ്ടാല്‍. വൃത്തികേടാണോ എന്നുചോദിച്ചാല്‍ അല്ല. എന്നാല്‍ അല്ളേ എന്നു ചോദിച്ചാല്‍ അതെ.  
ഏതായാലും പുതിയ ഡിസയറില്‍ ഇതിന്‍െറ വലിപ്പം അല്‍പം കുറച്ച് ബോഡിയോട് ഇഴുകിച്ചേര്‍ത്തിട്ടുണ്ട്. ഇപ്പോള്‍ ഡിക്കിയും ഡിസയറും കാണാന്‍ നല്ല ഭംഗിയായി. നീളം നാല് മീറ്ററില്‍ താഴെയത്തെിക്കാനും കഴിഞ്ഞു. അതേസമയം,  വീല്‍ ബേസ് 40 മില്ലി മീറ്റര്‍ കൂടിയതിനാല്‍ വണ്ടിക്കകത്ത·് സ്ഥലമില്ളെന്ന് അമിതാഭ് ബച്ചന് പോലും പറയാനാവില്ല. വീതി അഞ്ച് മില്ലീമീറ്ററും ഉയരം 25 മില്ലീമീറ്ററും കൂട്ടിയിട്ടുണ്ട്.  എന്നാല്‍ 400 ലിറ്ററായിരുന്ന ഡിക്കിയില്‍ ഇപ്പോള്‍ 319 ലിറ്ററെ കൊള്ളുകയുള്ളൂ. പഴയതിനെ അപേക്ഷിച്ച് മൊത്തം 150 മാറ്റങ്ങള്‍ പുതിയ മോഡലിനുണ്ടെന്ന് മാരുതി പറയുന്നു. 230 കോടി രൂപയാണ് പരിണാമത്തിന് വന്ന ചിലവ്.
പുതിയ ടെയ്ല്‍ ലാംപ്, ബമ്പര്‍, പിന്നിലെ ആന്‍്റിന, ഉയര്‍ന്ന ഷോള്‍ഡര്‍ ലൈന്‍, വിങ് മിററുകളിലെ ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍, പുതിയ അലോയ് വീലുകള്‍ എന്നിവയൊക്കെയാണ് പെട്ടെന്നറിയാവുന്ന മാറ്റങ്ങള്‍. മുന്നില്‍  പുതിയ ഗ്രില്ലിനു പുറമെ പുതിയ ബമ്പറുമുണ്ട്. കറുപ്പ്, ബീജ്, അലൂമിനിയം, വുഡ് ഫിനിഷുകളില്‍ തീര്‍ത്ത· ഉള്‍വശം കൊതിപ്പിക്കുമെന്നുറപ്പ്. ഇന്ധനം തീരാറായാല്‍ ലൈറ്റ് കത്തിച്ചും സീറ്റ് ബല്‍റ്റ് ഇടാതിരിക്കുക, താക്കോല്‍ ഊരാതിരിക്കുക തുടങ്ങിയ കുറ്റകരമായ അനാസ്ഥകള്‍ സംഭവിക്കുമ്പോള്‍ ശബ്ദമുണ്ടാക്കിയും  മുന്നറിയിപ്പ് തരാനുളള ബുദ്ധിയും ഇതിനുണ്ട്.
 1.2 ലിറ്റര്‍  കെ 12 എം.വി.വി.ടി.ഐ പെട്രോള്‍ എന്‍ജിന്‍, ഫിയറ്റിന്‍െറ 1.3 ലിറ്റര്‍ ഡി.ഡി.ഐ.എസ് ഡീസല്‍ എന്‍ജിന്‍ എന്നിവ പുതിയ ഡിസയറിനുണ്ടാകും.  6000 ആര്‍.പി.എമ്മില്‍ 87 പി.എസ്. കരുത്തും 4000 ആര്‍.പി.എമ്മില്‍ 114 എന്‍.എം. ടോര്‍ക്കും നല്‍കുന്ന പെട്രോള്‍ എഞ്ചിന്‍െറ മൈലേജ്  6.7 ശതമാനം ഉയര്‍ന്ന് 19.1 കി.മീയിലത്തെി. 6000 ആര്‍.പി.എമ്മില്‍ 75 പി.എസ്. കരുത്തും 4000 ആര്‍.പി.എമ്മില്‍ 190 എന്‍.എം. ടോര്‍ക്കുമുള്ള  ഡീസലിന്‍െറ ഇന്ധനക്ഷമത 7.8 ശതമാനം കൂടി 21.7 കി.മീയായിട്ടുണ്ട്. ആകെ നീളം 3995 മില്ലീമീറ്റര്‍, വീതി : 1695, ഉയരം : 1555, വീല്‍ബേസ് : 2430, ഗ്രൗണ്ട് ക്ളിയറന്‍സ്: 170, തിരിയാന്‍ വേണ്ട സ്ഥലം : 4.8 മീറ്റര്‍. എന്നിങ്ങനെയാണ് പുതിയ ഡിസയറിന്‍െറ സാങ്കേതിക വിവരങ്ങള്‍.
 റാലി കാറുകളില്‍ ഉപയോഗിക്കുന്നതരം പരിഷ്ക്കരിച്ച സസ്പെന്‍ഷനാണ് പുതിയ ഡിസയറിനുളളത്. ഗുണനിലവാരം കൂടിയ ഉരുക്കില്‍ ബോഡിയും പ്ളാസ്റ്റിക്കില്‍ ഇന്ധനടാങ്കും നിര്‍മിച്ചിരിക്കുന്നു. ഇത് കാറിന്‍െറ ഭാരം നന്നായി കുറച്ചിട്ടുണ്ട്.  ഫെബ്രുവരി ഒന്നിന് പുറത്തിറങ്ങിയ പുതിയ ഡിസയറിന്‍െറ വിലയും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതനുസരിച്ച് എല്‍എക്സ്ഐ 4.79 ലക്ഷം, വിഎക്സ്ഐ 5.32 ലക്ഷം, എല്‍എക്സ്ഐ എ.ടി 6.54 ലക്ഷം, ഇസഡ്എക്സ്ഐ 6.19 ലക്ഷം എന്നിങ്ങനെയും എല്‍ഡിഐ 5.80 ലക്ഷം, വിഡിഐ 6.31 ലക്ഷം, ഇസഡ്ഡിഐ 7.09 ലക്ഷം എന്നിങ്ങനെയാണ് ദല്‍ഹിയിലെ എക്സ് ഷോറൂം വില. ഇത് തുടക്കത്തില്‍ മാത്രം നല്‍കുന്ന വിലയാണെന്നും ഭാവിയില്‍ കൂടുമെന്നുമാണ് മാരുതി നല്‍കുന്ന സൂചന.

No comments:

Discuss