Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Wednesday, 8 February 2012

അപകടകരമായി ഓടിച്ചു; ബസ് നാട്ടുകാര്‍ തടഞ്ഞു


കോഴിക്കോട്: ബൈക്ക് യാത്രക്കാരനെ അപകടപ്പെടുത്തുംവിധം സര്‍വീസ് നടത്തിയ ബസ്, നാട്ടുകാര്‍ തടഞ്ഞു. കോഴിക്കോട്-കുറ്റിയാടി റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഒമേഗ ബസ്സാണ് പുറക്കാട്ടിരിയില്‍ തടഞ്ഞത്. ചൊവ്വാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് സംഭവം.

എലത്തൂര്‍ പോലീസ് എത്തി രംഗം ശാന്തമാക്കാന്‍ ശ്രമിച്ചു. എന്നാല്‍ പോലീസ് ബസ്സുകാര്‍ക്ക് അനുകൂലമായി നിലപാടെടുക്കുകയാണെന്ന് ആരോപിച്ച് നാട്ടുകാര്‍ ഇതേ റൂട്ടിലോടുന്ന മറ്റൊരു ഒമേഗ ബസ്സും തടഞ്ഞു. ഏറെ സമയത്തിനുശേഷമാണ് പ്രശ്‌നം പരിഹരിച്ചത്.

No comments:

Discuss