
പുറങ്കടലില്‍ എവിടെയും അതിവേഗത്തില്‍ എത്താന്‍ കഴിയുന്ന ഈ ഇന്റര്‍സെപ്റ്റര്‍ ക്രാഫ്റ്റ് ഇന്ത്യാ ഗവണ്‍മെന്റിന്റെ ലോജിറ്റിക്‌സ് ഡയറക്ടറേറ്റാണ് ഇറക്കുമതി ചെയ്തിരിക്കുന്നത്. മുംബൈയില്‍നിന്ന് ബേപ്പൂര്‍ സീപട്രോളിങ് യൂണിറ്റിലെ സ്‌കാപ്പര്‍ മേറ്റാണ് ഇന്റര്‍സെപ്റ്ററിനെ ബേപ്പൂരിലെത്തിച്ചത്. കേരളതീരം മുഴുവനും പരിശോധന, കീഴ്‌പ്പെടുത്തല്‍ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടാനുള്ള സംവിധാനങ്ങള്‍ ഇതില്‍ ഒരുക്കിയിട്ടുണ്ട്. നേരത്തേ മലേഷ്യയില്‍നിന്ന് ബേപ്പൂര്‍ സീപട്രോളിങ് യൂണിറ്റിന് വേണ്ടി ഇറക്കുമതി ചെയ്തതും പ്രവര്‍ത്തിച്ചുവരുന്നതുമായ രണ്ട് കസ്റ്റംസ് പട്രോള്‍ സ്പീഡ് ബോട്ടുകള്‍ക്ക് പുറമെയാണ് ഇപ്പോള്‍ ഇന്റര്‍സെപ്റ്റര്‍ ക്രാഫ്റ്റ് എത്തിയിരിക്കുന്നത്. കൊച്ചി കസ്റ്റംസ് സീ പട്രോളിങ് വിഭാഗത്തിന് ഇത്തരം രണ്ടു ഇന്റര്‍സെപ്റ്റര്‍ ക്രാഫ്റ്റുകള്‍ ഈയിടെ ഇറക്കുമതി ചെയ്തിട്ടുണ്ട്.
ബേപ്പൂരില്‍ നേരത്തേ പട്രോളിങ് നടത്തുന്ന കസ്റ്റംസ് ഹൈടെക് സ്പീഡ് ബോട്ടുകളുടെ പ്രവര്‍ത്തനത്തെയും ഈ ഇന്റര്‍സെപ്റ്റര്‍ ക്രാഫ്റ്റ് സഹായിക്കും. സ്‌കിപ്പര്‍മേറ്റ് ഉള്‍പ്പെടെ എട്ട്‌പേരാണ് ക്രാഫ്റ്റില്‍ ഉണ്ടായിരിക്കുക. പട്രോള്‍ സ്പീഡ്ബോട്ടുകളിലും ഇന്റര്‍സെപ്റ്റര്‍ ക്രാഫ്റ്റുകളിലും സ്‌കിപ്പര്‍മേറ്റുമാരാണ് അവ ഓടിക്കുന്നത്. നിശ്ചിത യോഗ്യതയുള്ള സ്‌കിപ്പര്‍മാരായിരിക്കണം ഇത്തരം ജലവാഹനങ്ങള്‍ ഓടിക്കേണ്ടത് എന്നാണ് ചട്ടം. സ്‌കാപ്പര്‍മാരെ നിയമിക്കാന്‍ അധികൃതര്‍ നടപടി സ്വീകരിച്ചിട്ടും ചുമതല ഏറ്റെടുക്കാന്‍ ആരും മുന്നോട്ടുവരാതിരിക്കുന്നതാണത്രെ സ്‌കിപ്പര്‍മേറ്റുമാരെത്തന്നെ പ്രവൃത്തിക്കു നിയോഗിക്കുന്നത്.
No comments:
Post a Comment