Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Wednesday, 22 February 2012

വനിതാ വ്യവസായകേന്ദ്രം കാടുകയറി നശിക്കുന്നു





കൊടല്‍നടക്കാവ് പറപ്പാറക്കുന്നിലെ വനിതാ വ്യവസായകേന്ദ്രത്തിന്റെ കെട്ടിടം കാടുപിടിച്ചും ചിതലരിച്ചും നശിക്കുന്നു. കേരളവികസന പദ്ധതിയില്‍പ്പെടുത്തി നിര്‍മിച്ച കെട്ടിടം 2005 ആഗസ്തിലാണ് ഉദ്ഘാടനം ചെയ്തത്.

അടിസ്ഥാനസൗകര്യങ്ങള്‍ പോലും ഇല്ലാത്ത കെട്ടിടത്തില്‍ എന്തെങ്കിലും ആരംഭിക്കാന്‍ അധികമാരും മുന്നോട്ടുവന്നില്ല. വെള്ളവും വൈദ്യുതിയും ഇല്ലാതിരുന്നിട്ടും കുഞ്ഞാമൂല കുടുംബശ്രീയുടെ ലക്ഷ്മി ഫുഡ് പ്രോഡക്ട്‌സ് മാത്രമാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. ഈ യൂണിറ്റും പ്രതിസന്ധിയിലാണ്. 15,000 രൂപയോളം മുടക്കി ഇവരാണ് വൈദ്യുതി ലഭ്യമാക്കിയത്. വെള്ളം ലഭിക്കുന്നതിന് പണം മുടക്കിയിട്ടും എങ്ങും എത്തിയില്ല. അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കാന്‍ അധികൃതര്‍ തയ്യാറായില്ലെങ്കില്‍ ഈ വനിതാ വ്യവസായ യൂണിറ്റും ഇല്ലാതാകുന്ന സാഹചര്യമാണ്.


ലക്ഷ്മി ഫുഡ് പ്രോഡക്ടിന്റെ രണ്ടു മുറികള്‍ കൂടാതെ എട്ടു മുറികളും രണ്ട് വലിയ ഹാളുകളും മൂന്നു കെട്ടിടങ്ങളിലായി ഉണ്ട്. കാട്ടുവള്ളികള്‍ പടര്‍ന്നുകയറിയും ചിതലരിച്ചും നശിച്ചുകൊണ്ടിരിക്കുന്ന കെട്ടിടം രാത്രിയാകുന്നതോടെ മദ്യപന്മാരുടെയും സാമൂഹികവിരുദ്ധരുടെയും താവളമാണ്. വലിയ വാഹനങ്ങള്‍ക്ക് എത്തിച്ചേരുവാന്‍ കഴിയാത്ത റോഡും അടിസ്ഥാനസൗകര്യങ്ങളുടെ അപര്യാപ്തതയും കുന്നിനുമുകളിലെ ഈ വ്യവസായ കേന്ദ്രത്തിലേക്ക് വ്യവസായസംരംഭകരെ ആകര്‍ഷിക്കാതിരിക്കാന്‍ പ്രധാന കാരണമാണ്. അധികൃതരുടെ അടിയന്തര ശ്രദ്ധ പതിഞ്ഞില്ലെങ്കില്‍ പദ്ധതി ഫണ്ടില്‍നിന്ന് ലക്ഷങ്ങള്‍ ചെലവഴിച്ച് നിര്‍മിച്ച വനിതാവ്യവസായ കേന്ദ്രം പൂര്‍ണമായും നശിക്കും.

No comments:

Discuss