കൊച്ചി: മുസ്ലിംകളുടെ ഇ-മെയില്‍ ചോര്‍ത്തിയ സംഭവം രാജ്യത്തിനാകെ
അപമാനകരമായെന്ന് തെഹല്‍ക മുന്‍ എഡിറ്റര്‍ അജിത് സാഹി. കേരളത്തിലെ 26
ശതമാനം വരുന്ന മുസ്ലിംകളെ അപമാനിക്കുന്ന സംഭവമാണ് ഇത്. ഭരണഘടനയും
നിയമങ്ങളും നിലനില്‍ക്കെ പൊലീസിന് പൂര്‍ണ അധികാരം കൊടുക്കുന്ന കേരള സര്‍ക്കാറിന്‍െറ നയം ചോദ്യം ചെയ്യപ്പെടേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോട് 10 ചോദ്യങ്ങളും അദ്ദേഹം ഉന്നയിച്ചു.
ദല്‍ഹിയിലോ മറ്റേതെങ്കിലും സംസ്ഥാനങ്ങളിലോ ആണ് ഇത്തരം സംഭവം നടന്നതെങ്കില്‍ പ്രതിഷേധം ഇതിലും ശക്തമായേനെയെന്നും അദ്ദേഹം പറഞ്ഞു.
സോളിഡാരിറ്റി ആലുവയില്‍ സംഘടിപ്പിക്കുന്ന ഇ-മെയില്‍ ചോര്‍ത്തല്‍ പ്രതിഷേധ കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ കൊച്ചിയില്‍ എത്തിയതായിരുന്നു അദ്ദേഹം. ജില്ലാ സെക്രട്ടറി ഷക്കീല്‍ മുഹമ്മദ്, ജില്ലാ കമ്മിറ്റി അംഗം എസ്.എം. സെയ്മുദ്ദീന്‍, കെ.എ. ഫൈസല്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

No comments:
Post a Comment