രണ്ടു വര്‍ഷമെങ്കിലും കാലാവധിയുള്ള അംഗീകൃത കോഴ്സുകളും സര്‍വകലാശാല
അഫിലിയേഷനുമുള്ള കോളജുകളില്‍ മെമ്പര്‍ഷിപ് വിതരണം നടത്തിയതിന്‍െറ
അടിസ്ഥാനത്തിലാണ് ജില്ലയില്‍ ജനുവരി 30 മുതല്‍ ഫെബ്രുവരി ആദ്യവാരം വരെ
സംഘടനാ തെരഞ്ഞെടുപ്പ് നടന്നത്. കുറഞ്ഞത് 50 അംഗങ്ങളുള്ള കെ.എസ്.യു
യൂനിറ്റുകള്‍ക്ക് മാത്രമേ അംഗീകാരം ലഭിക്കൂവെന്നതാണ് പ്രധാന നിബന്ധന.
എന്നാല്‍, ജില്ലയില്‍ സംഘടന പിടിച്ചെടുക്കുന്നതിന് ഒരു വിഭാഗം വ്യാപകമായ
വ്യാജ മെംബര്‍ഷിപ്പുകള്‍ ചേര്‍ത്ത് വ്യാജ യൂനിറ്റുകള്‍
സൃഷ്ടിക്കുകയായിരുന്നു.
മിക്ക കോളജുകളിലും പുറത്തുനിന്നുള്ളവരെ ചേര്‍ത്തായിരുന്നു യൂനിറ്റുണ്ടാക്കിയത്. 13 കോളജുകളില്‍ ഇങ്ങനെ വ്യാജ യൂനിറ്റിന് അംഗീകാരം നേടിയെടുത്തിട്ടുണ്ട്. എന്‍.എസ്.യുവിന്‍െറ വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ച വോട്ടര്‍മാരുടെ പട്ടിക അതത് കോളജുകളിലെ ഹാജര്‍ പട്ടികയുമായി ഒത്തുനോക്കിയപ്പോഴാണ് മിക്ക വോട്ടര്‍മാരും വ്യാജന്‍മാരാണെന്ന് മനസ്സിലായത്. 26 കോളജുകളില്‍ ഇങ്ങനെ തട്ടിപ്പിന് ശ്രമം നടന്നെങ്കിലും ഐ ഗ്രൂപ് നേരത്തേ പരാതിപ്പെട്ട് 13 കോളജുകളിലെ തെരഞ്ഞെടുപ്പ് റദ്ദാക്കിച്ചിരുന്നു. മുമ്പ് തെളിവ് ഹാജരാക്കാന്‍ കഴിയാതിരുന്ന 13 കോളജുകളിലെ കൃത്രിമമാണ് ഇപ്പോള്‍ തെളിവു ശേഖരിച്ച് രാഹുല്‍ ഗാന്ധിക്കും വരണാധികാരികള്‍ക്കും മുമ്പില്‍ സമര്‍പ്പിച്ചിരിക്കുന്നത്. ഇതോടെ ഇവിടങ്ങളിലെ തെരഞ്ഞെടുപ്പ് റദ്ദാക്കാനാണ് സാധ്യത.
രണ്ടുവര്‍ഷം മുമ്പ് നടന്ന സംഘടനാ തെരഞ്ഞെടുപ്പിലും ഇതുപോലെ വ്യാജ മെമ്പര്‍ഷിപ്പുണ്ടാക്കി യൂനിറ്റ് രൂപവത്കരിക്കാന്‍ നടത്തിയ ശ്രമം കണ്ടത്തെുകയും 15 കോളജുകളിലെ തെരഞ്ഞെടുപ്പ് റദ്ദാക്കുകയും ചെയ്തിരുന്നു.
ഇത്തവണ വ്യാജ മെംബര്‍ഷിപ് ചേര്‍ത്ത കോളജുകളുടെ പ്രിന്‍സിപ്പല്‍മാരില്‍നിന്ന് ഇവര്‍ ഇവിടെ വിദ്യാര്‍ഥികളല്ളെന്ന് എഴുതി ഒപ്പിട്ടുവാങ്ങിയാണ് പരാതി കേന്ദ്രത്തിലേക്ക് അയച്ചത്. ഫാറൂഖ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റ് സ്റ്റഡീസ്, ഐ.സി.എന്‍.എ.എസ് കോഴിക്കോട്, മിംസ് കോളജ് ഓഫ് നഴ്സിങ്, പുതുപ്പാടി ഡി.എം.എ കോളജ്, പി.വി.എസ് കോളജ് ഓഫ് നഴ്സിങ്, നാഷനല്‍ ഹോസ്പിറ്റല്‍ കോളജ് ഓഫ് നഴ്സിങ്, മാത്തറ പി.കെ.ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ്, ഫറോക്ക് റൗദത്തുല്‍ ഉലും അറബിക് കോളജ്, ജെ.ഡി.ടി ഇസ്ലാം കോളജ് ഓഫ് ഫാര്‍മസി, കൊയിലാണ്ടി എസ്.എന്‍.ഡി.പി കോളജ്, ജെ.ഡി.ടി കോളജ് ഓഫ് ഫിസിയോതെറപ്പി, ജെ.ഡി.ടി നഴ്സിങ് കോളജ്, മലബാര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ് എന്നിവയിലാണ് തട്ടിപ്പ് നടന്നിരിക്കുന്നത്.
60നും 70നുമിടയില്‍ കെ.എസ്.യു വോട്ടര്‍മാരുണ്ടെന്ന് പറയുന്ന ഈ കോളജുകളില്‍ മിക്കതിലും മൂന്നും ആറും എട്ടും പേരാണ് യഥാര്‍ഥ വിദ്യാര്‍ഥികളായി ഉള്ളത്. ഇവരില്‍ തന്നെ പലരും ഇങ്ങനെ തെരഞ്ഞെടുപ്പ് നടന്നത് അറിഞ്ഞിട്ടുപോലുമില്ല. രാഷ്ട്രീയാടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന നഗരത്തിലെ വലിയ കോളജുകളില്‍ ആഘോഷപൂര്‍വമാണ് കെ.എസ്.യു തെരഞ്ഞെടുപ്പ് നടന്നതെങ്കിലും രാഷ്ട്രീയമില്ലാത്ത ചെറിയ കോളജുകളിലാണ് കൃത്രിമം നടന്നത്. വടക്കേ ഇന്ത്യയില്‍ നിന്നുള്ള വരണാധികാരികളായതിനാല്‍ അവരെ എളുപ്പം തെറ്റിദ്ധരിപ്പിക്കാനുമായി.
50 അംഗങ്ങളുള്ള യൂനിറ്റിന് 10 പ്രതിനിധികളെ തെരഞ്ഞെടുത്ത് മേല്‍ഘടകത്തിലേക്ക് അയക്കാം. കൂടുതലുള്ള ഓരോ 50 അംഗത്തിനും ഒരാളെ വീതം അധികം ജയിപ്പിക്കാം. ചുരുങ്ങിയത് 10 പേര്‍ വോട്ട് ചെയ്താല്‍ തെരഞ്ഞെടുപ്പ് സാധുവാകും എന്നതിനാല്‍ പട്ടികയിലുള്ള എല്ലാവരും വോട്ടുചെയ്യണമെന്നില്ല. മാത്രമല്ല, വോട്ടെടുപ്പ് കോളജില്‍ തന്നെ വേണമെന്നില്ല. കോളജിന് 500 മീറ്റര്‍ ചുറ്റളവില്‍ വീടുകളിലോ ഓഫിസുകളിലോ നടത്തിയാല്‍ മതി. ഇതെല്ലാം വ്യജ വോട്ടെടുപ്പിന് അനുകൂല സാഹചര്യമുണ്ടാക്കിയെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
യൂത്ത് കോണ്‍ഗ്രസ് മുന്‍ പ്രസിഡന്‍റ് ടി.സിദ്ദീഖിന്‍െറയും കെ.എസ്.യു ജില്ലാ പ്രസിഡന്‍റ് ആര്‍.ഷഹീനിന്‍െറയും നേതൃത്വത്തിലാണ് തെരഞ്ഞെടുപ്പ് അട്ടിമറി ശ്രമം നടന്നതെന്നും ഇവര്‍ക്കെതിരെ നടപടി വേണമെന്നും ഐ ഗ്രൂപ് പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ജില്ലയില്‍ തെരഞ്ഞെടുപ്പില്‍ എ,ഐ വിഭാഗങ്ങള്‍ ഒപ്പത്തിനൊപ്പം എന്ന നിലയിലാണ് നില്‍ക്കുന്നത്. ഐ വിഭാഗത്തിന് 228ഉം എ വിഭാഗത്തിന് 223 പേരെയും മുരളി വിഭാഗത്തിന് 41 പ്രതിനിധികളെയും ജയിപ്പിക്കാനായി എന്നാണ് കണക്ക്.

No comments:
Post a Comment