Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Sunday, 5 February 2012

പ്രവാസികളുടെ പ്രയാസങ്ങള്‍ തൊട്ടറിഞ്ഞ് മാധ്യമ പഠനക്യാമ്പ്

പ്രവാസികളുടെ പ്രയാസങ്ങള്‍ തൊട്ടറിഞ്ഞ് മാധ്യമ പഠനക്യാമ്പ്
മൈഗ്രന്‍റ് ഫോറം ഇന്‍ ഏഷ്യ പ്രസിദ്ധീകരിച്ച ഒമാനിലേക്ക് ജോലി തേടി പോകുന്നവര്‍ക്കുള്ള ഗൈഡ് അഡ്വ.തമ്പാന്‍ തോമസിന് നല്‍കി മുസ്തഫ
കോഴിക്കോട്: പ്രവാസികളുടെ പ്രശ്നങ്ങളും മാധ്യമപ്രവര്‍ത്തകരുടെ പരിമിതികളും
സര്‍ക്കാറിന്‍െറ പോരായ്മകളും ചര്‍ച്ച ചെയ്ത പഠനക്യാമ്പ് ശ്രദ്ധേയമായി. പ്രവാസികളുടെ ദുരിതം തീര്‍ക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്കാവാത്തതും കണ്ടതെല്ലാം വെളിച്ചത്തുകൊണ്ടുവരാന്‍ പറ്റാത്തതും വിവിധ രംഗത്തുനിന്നുള്ളവര്‍ പങ്കുവെച്ചു.
ഓരോ രാജ്യത്തെയും നിയമങ്ങള്‍ സര്‍ക്കാറിനുണ്ടാക്കുന്ന പരിമിതി അധികൃതരും മുന്നോട്ടുവെച്ചു. എങ്കിലും കൂട്ടായ്മയിലൂടെ പ്രശ്നപരിഹാരത്തിന് ശ്രമിക്കാമെന്ന ധാരണയില്‍ രണ്ടുദിവസത്തെ ക്യാമ്പ് പിരിഞ്ഞു.
കേരള പത്രപ്രവര്‍ത്തക യൂനിയനും നോര്‍ക്ക റൂട്ട്സും മൈഗ്രന്‍റ് ഫോറം ഇന്‍ ഏഷ്യയും  എച്ച്.എം.എസും ചേര്‍ന്ന് നടത്തിയ ‘പ്രവാസികള്‍ക്കായി മാധ്യമം’ ദ്വിദിന പഠന ക്യാമ്പിലാണ് പ്രവാസി രോദനം ചര്‍ച്ചയായത്.
പ്രവാസികള്‍ക്കായി സര്‍ക്കാറുകള്‍ ഒന്നും ചെയ്യുന്നില്ളെന്നും മൃതദേഹത്തിനുള്ള കാത്തിരിപ്പുപോലും ഇപ്പോഴും തുടരുന്നതായി ഉദ്ഘാടന ചടങ്ങില്‍ കേരള പ്രവാസി സംഘം സംസ്ഥാന പ്രസിഡന്‍റ് പി.ടി.കുഞ്ഞുമുഹമ്മദ് തുറന്നടിച്ചു.
ജയിലുകളിലും മോര്‍ച്ചറികളിലുമുള്ള പ്രവാസികളുടെ എണ്ണം പോലും സര്‍ക്കാറുകള്‍ക്ക് അറിയില്ല. സ്പോണ്‍സര്‍മാരുടെ കൈവശം പാസ്പോര്‍ട്ട് ഉള്ളവരുടെ കണക്കാണ് ആകെയുള്ളത്. ജോലി തേടി കടല്‍ കടക്കുന്നവന്‍െറ ജീവിതം സുരക്ഷിതമാക്കേണ്ടത് സര്‍ക്കാറിന്‍െറ ബാധ്യതയാണെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍, ഗള്‍ഫ് രാജ്യങ്ങളോട് സംഘര്‍ഷമുണ്ടാക്കി ഇടപെടാന്‍ സര്‍ക്കാറുകള്‍ക്ക് കഴിയില്ളെന്ന് ഉദ്ഘാടനം ചെയ്ത മന്ത്രി കെ.സി.ജോസഫ് പറഞ്ഞു. പരിമിതികള്‍ മറികടക്കാന്‍ പ്രവാസികള്‍ക്കായി സമഗ്ര കുടിയേറ്റ നയം കൊണ്ടുവരാന്‍ ശ്രമിക്കും. പ്രവാസികളുടെ വ്യക്തമായ കണക്കെടുപ്പ് നടത്തേണ്ടതുണ്ടെന്നും അവരെ ആധാറില്‍ ഉള്‍പ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. ഇതിന് സംസ്ഥാന സര്‍ക്കാര്‍ കഴിയുന്നതെല്ലാം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
സാര്‍വലൗകികമായ പ്രശ്നമാണ് പ്രവാസികള്‍ അനുഭവിക്കുന്നത്. മാധ്യമപ്രവര്‍ത്തകര്‍ക്ക് ഒരു പരിധിവരെ ഇടപെടാന്‍ ആവുമെന്നും അതിന്‍െറ തുടക്കമാവട്ടെ ഈ കൂട്ടായ്മയെന്നും സമാപന ചടങ്ങ് ഉദ്ഘാടനംചെയ്ത് അഡ്വ.തമ്പാന്‍ തോമസ് പറഞ്ഞു. പ്രവാസികളുടെ വോട്ടവകാശം സാങ്കേതികത പറഞ്ഞ് നടപ്പാക്കാന്‍ വൈകുകയാണെന്ന് അന്വേഷി പ്രസിഡന്‍റ് കെ.അജിത പറഞ്ഞു. പ്രവാസി ഭാരതീയ ദിവസ് പോലും നിക്ഷേപകര്‍ക്കുള്ള ചടങ്ങായി മാറിയെന്ന് അഡ്വ. ഡി.ബി. ബിനു പറഞ്ഞു.
രണ്ടുദിവസത്തെ ചടങ്ങില്‍ ഒമാനിലെ അല്‍വത്തന്‍ ന്യൂസ് എഡിറ്റര്‍ മുസ്തഫ അഹമ്മദ് സുലൈമാന്‍ അല്‍കാസിം, പ്രസ് അക്കാദമി ചെയര്‍മാന്‍ എന്‍.പി.രാജേന്ദ്രന്‍, നോര്‍ക്ക സി.ഇ.ഒ നോയല്‍ തോമസ്, കെ.യു.ഡബ്ള്യു.ജെ സംസ്ഥാന പ്രസിഡന്‍റ് കെ.സി.രാജഗോപാല്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി മനോഹരന്‍ മോറായി, ക്യാമ്പ് ഡയറക്ടര്‍ റഫീഖ് റാവുത്തര്‍, ബഹ്റൈന്‍ മുന്‍ അംബാസഡര്‍ ഡോ. ജോര്‍ജ് ജോസഫ്,ബാബു ഭരദ്വാജ്, കെ.രാജഗോപാല്‍, ബാബു മത്തേര്‍, ആറ്റക്കോയ പള്ളിക്കണ്ടി, അബ്ദുല്ല ബേവിഞ്ച, റെജിമോന്‍ (ടൈം ഓഫ് ഒമാന്‍) തുടങ്ങിയവര്‍ സംസാരിച്ചു.
മൈഗ്രന്‍റ് ഫോറം ഇന്‍ ഏഷ്യ പ്രസിദ്ധീകരിച്ച ഒമാനിലേക്ക് ജോലി തേടി പോകുന്നവര്‍ക്കുള്ള ഗൈഡ് അഡ്വ.തമ്പാന്‍ തോമസിന് നല്‍കി മുസ്തഫ അഹമ്മദ് സുലൈമാന്‍ അല്‍കാസിം പ്രകാശനം ചെയ്തു.

No comments:

Discuss