കഴിഞ്ഞ ജനവരി രണ്ടിനാണ് തൂത്തുക്കുടിയിലെ ആസ്പത്രിയില്‍വെച്ച് ഒരു സംഘം സേതുലക്ഷ്മിയെ കൊലപ്പെടുത്തിയത്.
സേതുലക്ഷ്മിയുടെ ചികിത്സയിലുണ്ടായിരുന്ന യുവതിയുടെ മരണവുമായി.....
ബന്ധപ്പെട്ടാണ് കൊലപാതകമുണ്ടായത്. പ്രസവത്തിനായി എത്തിയ യുവതിയുടെ രക്തസമ്മര്‍ദം കൂടുതലായിരുന്നെന്നും മികച്ച ആസ്പത്രിയിലേക്ക് മാറ്റാന്‍ റഫര്‍ ചെയ്തിരുന്നുവെന്നും ഭാരവാഹികള്‍ പറഞ്ഞു. ബന്ധുക്കളുടെ നിര്‍ബന്ധപ്രകാരമാണ് സേതുലക്ഷ്മി ചികിത്സ തുടര്‍ന്നത്.
സേതുലക്ഷ്മിയെ വധിച്ചവരെ പിടികൂടാത്തതില്‍ പ്രതിഷേധിച്ചാണ് കരിദിനം ആചരിക്കുന്നത്. പത്രസമ്മേളനത്തില്‍ ഡോ. ഖദീജ മുംതാസ്, ഡോ. ബീന, ഡോ. നാരായണന്‍കുട്ടി, ഡോ. വിനയന്‍ എന്നിവര്‍ പങ്കെടുത്തു.