കോഴിക്കോട്: കോഴിക്കോടിന്റെ ആഴമേറിയ സ്‌നേഹവും ആരാധനയും അവസാനമായി ഒരുവട്ടം
കൂടി സുകുമാര്‍ അഴീക്കോട് തൊട്ടറിഞ്ഞു. കഴിഞ്ഞുപോയ ഏതോ ജന്മത്തില്‍ താന്‍
ജനിച്ചിരുന്നുവെന്ന് അഴീക്കോട് തന്നെ പറഞ്ഞ നഗരത്തില്‍ ഇങ്ങനെ അവസാനമായി
വന്നുപോവാതെ അഴീക്കോടിന് ഈ ലോകം വിട്ടുപോവാനാവില്ലായിരുന്നു. അഴീക്കോടിന്റെ
എണ്ണമറ്റ സാഗരഗര്‍ജ്ജനങ്ങള്‍ കേട്ട് കോരിത്തരിച്ച ടൗണ്‍ഹാളില്‍
ത്തന്നെയായിരുന്നു ഭൗതികശരീരം അവസാനമായി നഗരത്തിനു
കാണാന്‍ വെച്ചതും.
നഗരത്തിലെ സാംസ്‌കാരിക സദസ്സുകളില്‍ സ്ഥിരം സാന്നിധ്യമായിരുന്നു അദ്ദേഹം. അഴീക്കോട് എന്ന പേരുകൊണ്ടുമാത്രം നിറഞ്ഞുകവിഞ്ഞ അത്തരം സദസ്സുകള്‍ മിക്കതും ടൗണ്‍ഹാളില്‍ത് തന്നെയായിരുന്നു. അഴീക്കോട് അവസാനമായി വരുന്നതറിഞ്ഞ് ഒരിക്കല്‍ കൂടി ടൗണ്‍ഹാള്‍ നിറഞ്ഞുകവിഞ്ഞു. ഏറെ നേരം കാത്തിരുന്ന് തങ്ങളുടെ പ്രിയപ്പെട്ട മാഷിന് വിടനല്‍കാന്‍ സമൂഹത്തിന്റെ എല്ലാതുറകളില്‍ നിന്നുമായി ജനക്കൂട്ടം ഒഴുകിയെത്തി. കാലത്തെ വിചാരണചെയ്യുന്ന വാഗ്‌ധോരണികള്‍ അലയടിച്ച് പ്രകമ്പനം കൊണ്ട ആ ചുമരുകളും അവസാനമായി അദ്ദേഹത്തെ കണ്ടു. വേദിയില്‍ ചേതനയറ്റ് അദ്ദേഹം കിടന്നപ്പോഴും ഒരായിരം പ്രസംഗങ്ങളുടെ വാഗ്‌ധോരണികള്‍ അവിടെ അലയടിക്കുന്നുണ്ടായിരുന്നു.
രണ്ടാം ജന്മദേശമെന്ന് അഴീക്കോട് തന്നെ വിളിച്ച കോഴിക്കോടിന്റെ നഗരവഴികള്‍ ചൊവ്വാഴ്ച വൈകുന്നേരം ടൗണ്‍ഹാളിലേക്ക് നീണ്ടു. സുഹൃത്തുക്കളും ആരാധകരും ശിഷ്യരും എല്ലാം ആ വഴിയിലൂടെ അവിടേക്ക് ചെന്നു. വൈകുന്നേരം അഞ്ചുമണിയോടെതന്നെ ടൗണ്‍ഹാളില്‍ ജനങ്ങള്‍ എത്തിത്തുടങ്ങിയിരുന്നു. 7.35 ന് തിങ്ങിനിറഞ്ഞ ടൗണ്‍ഹാളിലേക്ക് ഭൗതികശരീരമെത്തി. കേന്ദ്രസഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍, സംസ്ഥാനമന്ത്രിമാരായ പി.കെ.ജയലക്ഷ്മി, പി.കെ.അബ്ദുറബ്ബ്, എം.എല്‍.എ.മാരായ എളമരം കരീം, എ.പ്രദീപ്കുമാര്‍, എ.കെ.ശശീന്ദ്രന്‍, സി.മോയിന്‍കുട്ടി, വി.എം.ഉമ്മര്‍, കെ.കെ.ലതിക, സി.കെ.നാണു, പുരുഷന്‍കടലുണ്ടി, മേയര്‍ എ.കെ.പ്രേമജം, മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം.പി.വീരേന്ദ്രകുമാര്‍, മാനേജിങ് എഡിറ്റര്‍ പി.വി.ചന്ദ്രന്‍, ഡയറക്ടര്‍ പി.വി.ഗംഗാധരന്‍, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.ജമീല, അഡ്വ.പി.ശങ്കരന്‍, പി.സിറിയക്‌ജോണ്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, പുനത്തില്‍കുഞ്ഞബ്ദുള്ള, പി.എസ്.ശ്രീധരന്‍പിള്ള, ജില്ലാകളക്ടര്‍ പി.ബി.സലീം, സിറ്റി പോലീസ് കമ്മീഷണര്‍ ജി.സ്പര്‍ജന്‍കുമാര്‍, തായാട്ട് ബാലന്‍, അഡ്വ.എ.ശങ്കരന്‍, എം.ഭാസ്‌കരന്‍, കെ.കെ.എന്‍.കുറുപ്പ്, ടി.പി.രാമകൃഷ്ണന്‍, കെ.സി അബു, എം.വീരാന്‍കുട്ടി, മുക്കം മുഹമ്മദ്, പി.രഘുനാഥ്, പ്രൊഫ.പി.ടി.അബ്ദുള്‍ ലത്തീഫ്, കെ.അജിത, പി.കെ.കെ.ബാവ, യു.എ.ഖാദര്‍, ടി.വി ബാലന്‍, വി.എം വിനു, ടി.എ.റസാഖ്, പി.കെ.ഗോപി, യു.കെ.കുമാരന്‍, പി.വി.അബ്ദുള്‍ വഹാബ്, കെ.പി സുധീര, ടി.സിദ്ദീഖ്, എം.എന്‍ കാരശ്ശേരി, കെ.പി.രാമനുണ്ണി, കല്‍പ്പറ്റ നാരായണന്‍, ഡോ.രാഘവന്‍ പയ്യനാട്, പ്രസ് അക്കാദമി ചെയര്‍മാന്‍ എന്‍.പി.രാജേന്ദ്രന്‍, ടി.ആരിഫലി, യു.സി.രാമന്‍, ടി.പി.എം.സാഹിര്‍, ടി.പി.ദാസന്‍, കെ.ഇ.എന്‍.കുഞ്ഞമ്മദ്, പി.എ.മുഹമ്മദ്‌റിയാസ്, എം.പി.ആദംമുല്‍സി, പി.ഗവാസ്, അഡ്വ.എം.രാജന്‍, പി.കിഷന്‍ചന്ദ്, അഡ്വ.എം.പി.സൂര്യനാരായണന്‍, ഡോ.കെ.മൊയ്തു, തുടങ്ങിയ ഒട്ടേറെപ്പേര്‍ അദ്ദേഹത്തിന് അന്ത്യോപചാരമര്‍പ്പിച്ചു.
സാംസ്‌കാരികമന്ത്രി കെ.സി.ജോസഫ് വിലാപയാത്രയെ അനുഗമിച്ചെത്തിയിരുന്നു. എം.വി.ശ്രേയാംസ്‌കുമാര്‍ എം.എല്‍.എ.യ്ക്കുവേണ്ടി റീത്ത് സമര്‍പ്പിച്ചു. മാതൃഭൂമി സ്റ്റഡിസര്‍ക്കിള്‍, ഗൃഹലക്ഷ്മിവേദി ജില്ലാകമ്മിറ്റികള്‍ക്കുവേണ്ടിയും റീത്തുകള്‍ സമര്‍പ്പിച്ചു. ഔദ്യോഗിക ബഹുമതികള്‍ക്കുശേഷം 9.05ന് ഭൗതികശരീരം വഹിച്ചുകൊണ്ടുള്ള ആംബുലന്‍സ് ടൗണ്‍ഹാള്‍ വിട്ടു.