Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Friday, 27 January 2012

മനുഷ്യാവകാശം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ഇരകളുടെ തുറന്ന കത്ത്

കോഴിക്കോട്: ഇന്ത്യന്‍ പൗരന്മാര്‍ എന്ന നിലയില്‍ ഭരണഘടന തങ്ങള്‍ക്ക് അനുവദിച്ച അവകാശങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഇ-മെയില്‍ ചോര്‍ത്തല്‍ ഇരകളുടെ തുറന്ന കത്ത്. ‘തങ്ങളുള്‍പ്പെടെയുള്ള ജനങ്ങള്‍ തെരഞ്ഞെടുത്ത
സര്‍ക്കാറാണ് ഇവിടെയുള്ളത്.
ഇവിടത്തെ പൗരന്മാരുടെ സ്വകാര്യത സംരക്ഷിക്കാനുളള ബാധ്യത സര്‍ക്കാറിനാണ്. എന്നാല്‍, ഇ-മെയില്‍ ചോര്‍ത്തലിലൂടെ സര്‍ക്കാര്‍ തങ്ങളുടെ സ്വകാര്യതക്കുമേല്‍ കടന്നുകയറുകയാണ് ചെയ്തത്.
ഇത് ഭരണഘടനയുടെ പാര്‍ട്ട് മൂന്നിലുള്ള ആര്‍ട്ടിക്കിള്‍ 14, 15, 17, 19, 21 തുടങ്ങിയവ ഉറപ്പുവരുത്തുന്ന സമത്വാവകാശം, അന്തസ്സോടെ ജീവിക്കാനുള അവകാശം, സ്വകാര്യത ഉറപ്പാക്കാനുള്ള അവകാശം, വിവേചനത്തിനെതിരായ അവകാശം എന്നിവയുടെ നഗ്നമായ ലംഘനമാണ്.
തങ്ങള്‍ക്ക് സിമി ബന്ധം ഉണ്ട് എന്നത് ഉന്നത പൊലീസ് ഉദ്യോഗസ്ഥനു വന്ന പിഴവാണെങ്കില്‍ അദ്ദേഹത്തിനെതിരെ കര്‍ശന നടപടി വേണമെന്ന് കത്തില്‍ ആവശ്യപ്പെടുന്നു. നല്ലനിലയില്‍ ജീവിക്കുന്ന തങ്ങളെ നോട്ടപ്പുള്ളികളുടെ പട്ടികയില്‍പ്പെടുത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തെറ്റുതിരുത്തി മാപ്പുപറയണമെന്നും ഇതിനായി മാധ്യമ-സാമൂഹിക-മനുഷ്യാവകാശ പ്രവര്‍ത്തകര്‍ സര്‍ക്കാറില്‍ ശക്തമായ സമ്മര്‍ദം ചെലുത്തണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.
ഫസല്‍ കാതിക്കോട്, സി. ദാവൂദ്, അഡ്വ. ഷാനവാസ്, വി.എം. ഇബ്രാഹിം, എ.എം. നദ്വി, എന്‍.പി. ജിഷാര്‍, എസ്. ഖമറുദ്ദീന്‍, ഹാരിസ് എറിയാട്, എ. സക്കീര്‍ ഹുസൈന്‍, പി.എ. റിയാസ്, കെ.എ. നവാസ്, അബ്ദുല്‍ റഷീദ് കടമ്പോത്ത്, സോളിഡാരിറ്റി യൂത്ത് മൂവ്മെന്‍റ്, മൈനോറിറ്റി വാച്ച്, ഇസ്ലാമിക് സ്റ്റുഡന്‍സ് അസോസിയേഷന്‍, പ്രബോധനം വാരിക, എം.ഐ.ടി ഹോസ്പിറ്റല്‍ കൊടുങ്ങല്ലൂര്‍, ക്രസന്‍റ് ഹോസ്പിറ്റല്‍ ആലത്തൂര്‍, കാമല്‍ ബാഗ്സ്, കൊച്ചിന്‍ ഓര്‍കിഡ്സ്, ക്ളാസി ഡിജിറ്റല്‍, ബദറു (പി.കെ. സ്റ്റീല്‍), അച്ചീസ്, കെ.എം. മുഹമ്മദ് മുക്താര്‍, സജീര്‍, കെ.കെ. ഹാരിസ്, ശബീറ, സമീര്‍, ജലാലുദ്ദീന്‍ പുല്ലിശ്ശേരി, കെ.എം. അലിയാര്‍, അല്‍ത്താഫ്, ഫസലുറഹ്മാന്‍ മേലാറ്റൂര്‍, സി.എം.ആര്‍. ഫായിസ്,  ഫാസില്‍ ഫരീദ്, കെ.ടി. ഹനീഫ്, അഹ്മദ് സാലിഹ് അന്‍വര്‍, സി.എ. മാഹിന്‍, എന്‍. റഷീദ്, ഖയ്യൂം കൊല്ലിയില്‍, കെ.എം. മുക്താര്‍, കെ.വി. നൂര്‍ മേലാറ്റൂര്‍, എഫ്.എസ്. റോഷന്‍, ശഫീഖ് ചേന്ദര, അബ്ദുല്‍ ഖാദര്‍ കൊടിഞ്ഞി, അബൂബക്കര്‍ വടക്കാങ്ങര, അത്തീഖ് റഹ്മാന്‍, ഇക്തിയാര്‍ പാങ്, സി.എസ്. ഇബ്രാഹിംകുട്ടി, എന്‍.എം. അബ്ദുസ്സലാം, നൗഫല്‍ വേളം, ഹസീന സാജിദ്, ഫിറോസ് തിരൂര്‍ക്കാട്, ഹക്കീം, ഫൈസല്‍ മിമ്മി, നിസാം, അബ്ദുല്‍ റഷീദ് കടമ്പോട്, സാജിദ് റഹ്മാന്‍, ശബീര്‍ കരീം, സാബു ബിന്‍ ഹബീബ്, ഹാരിസ്, റാഷിദ്, റിയാസ് കൊടുങ്ങല്ലൂര്‍, നിയാസ്, മുഹമ്മദ് സീതി, മുഹമ്മദ് റഷീദ്, ഫസലുറഹ്മാന്‍, ഹുമയൂണ്‍ കബീര്‍, കെ.എം. ആലിയാര്‍,  കെ.വി. മുജീബുല്ല, ടി.സി. മെഹ്മൂബ്, മുഹമ്മദ് ഇസ്ഹാക് മദാരി, മൊയ്തു ചാലിക്കല്‍, അബ്ദുല്‍ അഹദ്, അലി മോഡേണ്‍, ഹാരിസ് കന്നിപ്പൊഴിയില്‍, മുഹമ്മദ് റഫീഖ് തങ്ങള്‍, പി.എ. മുഹമ്മദ്, ഷെമീര്‍ ഇടുക്കി, ഫസല്‍ സലീം ഇരാറ്റുപേട്ട തുങ്ങിയവരാണ് തുറന്ന കത്തെഴുതിയത്.

Discuss