Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Friday, 27 January 2012

സര്‍ക്കാര്‍ നടപടി മനുഷ്യാവകാശ ലംഘനം -പി.യു.സി.എല്‍

ഇ-മെയില്‍ ചോര്‍ത്തല്‍
കോഴിക്കോട്: സംസ്ഥാനത്തെ 268 പേരുടെ ഇ-മെയില്‍ ചോര്‍ത്താന്‍ ഉത്തരവിട്ട സര്‍ക്കാര്‍ നടപടി ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണെന്ന് പി.യു.സി.എല്‍. അഭിപ്രായപ്പെട്ടു. സുരക്ഷാ കാരണങ്ങള്‍ പറഞ്ഞ് കുറ്റവാളികളുടെ
വിനിമയങ്ങള്‍ നിരീക്ഷിക്കുന്ന നിയമത്തിന്‍െറ മറവില്‍ സാധാരണക്കാരുടെ സ്വകാര്യതകളിലേക്ക് സര്‍ക്കാര്‍ അതിക്രമിച്ചു കടന്നിരിക്കയാണെന്നും ഇത് പൗരന്മാര്‍ക്ക് ഭരണഘടന ഉറപ്പു നല്‍കുന്ന അവകാശങ്ങളുടെ നഗ്നമായ ലംഘനമാണെന്നും സംഘടനയുടെ സംസ്ഥാന പ്രസിഡന്‍റ് അഡ്വ. പി.എ. പൗരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
എട്ട് ജി.ബിയുടെ സീഡിയാണ് കൈമാറിയതെന്ന വിവരം പുറത്തുവന്നതോടെ, വ്യക്തികളെ തിരിച്ചറിയാന്‍ മാത്രമാണ് സൈബര്‍ സെല്ലിന് നിര്‍ദേശം നല്‍കിയതെന്ന വാദം പൊളിഞ്ഞിരിക്കുകയാണ്.
ഒരു സമുദായത്തെ  വേട്ടയാടാനുള്ള ഉപകരണമായി ചിലര്‍ നിരോധിത സംഘടനയായ സിമിയെ ഉപയോഗിക്കുകയാണ്. ഭരണകക്ഷിയില്‍പെട്ട മുസ്ലിംലീഗ് പറയുന്നത് ഇ-മെയില്‍ വിവാദം അവസാനിപ്പിക്കണമെന്നാണ് എന്ന് മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ വിവാദം അവസാനിപ്പിച്ചാല്‍ ഇരകള്‍ സുരക്ഷിതരാവും എന്ന വിശ്വാസമില്ളെന്നും പി.യു.സി.എല്‍ ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു.
സോളിഡാരിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. മുഹമ്മദ് വേളം, ഫസല്‍ കാതിക്കോട്, എ.എം. നദ്വി, കെ.എസ്. നവാസ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Discuss