Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Monday, 2 January 2012

യുവമോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റിന്റെ വീടിനു നേരെ ആക്രമണം




കൊയിലാണ്ടി:യുവമോര്‍ച്ച കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് തിരുവങ്ങൂര്‍ ബിജലിയില്‍ ബിനീഷിന്റെ വീടിന് നേരെ ആക്രമണം. ഞായറാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം.

വീടിന്റെ ജനല്‍ച്ചില്ലുകളും വാഷ്‌ബേസിനും ബള്‍ബും ട്യൂബും തകര്‍ത്തിട്ടുണ്ട്. വീട്ടിലെ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയതായും പരാതിയുണ്ട്. ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയതെന്ന് ബി.ജെ.പി. നേതാക്കള്‍ പറഞ്ഞു. അക്രമികളെക്കുറിച്ചുള്ള വിവരങ്ങള്‍ പോലീസിന് നല്‍കിയിട്ടുണ്ടെന്നും പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും നേതാക്കളായ വായനാരി വിനോദും കെ.പി. മോഹനനും ആവശ്യപ്പെട്ടു. കൊയിലാണ്ടി പോലീസ് അന്വേഷണം തുടങ്ങി.

Discuss