
കാഴ്ചക്കാരില്‍ ആവേശം വിതറി 'ഫ്‌ളാഷ് മോബ്' സംഘം കോഴിക്കോട്ടെത്തി. ഉടന്‍ പുറത്തിറങ്ങുന്ന 'കാസനോവ' എന്ന ചലച്ചിത്രത്തിന്റെ പ്രചാരണത്തിനായാണ് സംഘമെത്തിയത്. ആദ്യമായാണ് ഒരു സിനിമയുടെ പ്രചാരണത്തിനായി കേരളത്തില്‍ 'ഫ്‌ളാഷ്‌മോബ്' ...സംഘടിപ്പിക്കുന്നത്.
മിഠായിത്തെരുവിലും റെയില്‍വേസ്റ്റേഷന്‍ പരിസരത്തുമായാണ് ഇവര്‍ പരിപാടികള്‍ അവതരിപ്പിച്ചത്.
എറണാകുളത്തുനിന്ന് ആരംഭിച്ച ഇവരുടെ യാത്ര കേരളത്തിലെ എല്ലാ പ്രധാന സ്ഥലങ്ങളിലും പരിപാടികള്‍ അവതരിപ്പിക്കുന്നുണ്ട്. ചൊവ്വാഴ്ച തിരുവനന്തപുരത്ത് സമാപിക്കും. കോണ്‍ഫിഡന്റ് ഗ്രൂപ്പ് നിര്‍മിച്ച് റോഷന്‍ ആന്‍ഡ്രൂസ് സംവിധാനംചെയ്യുന്ന ഈ മോഹന്‍ലാല്‍ ചിത്രം ജനവരി 26ന് പ്രദര്‍ശനത്തിനെത്തും.