കോഴിക്കോട്: കെ.എസ്.ആര്‍.ടി.സി ബസുകള്‍ വയനാട് ഭാഗത്തേക്കുള്ള
രാത്രി ട്രിപ് മുടക്കുന്നതായി പരാതി. രാത്രി 10.30ന് ശേഷം കോഴിക്കോട്
മൊഫ്യൂസില്‍ ബസ്സ്റ്റാന്‍ഡില്‍നിന്ന് പുറപ്പെടേണ്ട ബസുകളാണ് ട്രിപ്
മുടക്കുന്നത്.
ചുരം നവീകരണം തുടങ്ങിയതോടെയാണ് ബസുകള്‍ ട്രിപ് റദ്ദാക്കല്‍ തുടങ്ങിയതെന്ന് യാത്രക്കാര്‍ പറയുന്നു.
ഇതുകാരണം രാത്രിയില്‍ അടിവാരം വരെ എത്തേണ്ടവരാണ് ദുരിതത്തിലായത്.
വ്യാഴാഴ്ച രാത്രി ഈ റൂട്ടിലേക്കുള്ള നിരവധിപേര്‍ മൊഫ്യൂസില്‍ സ്റ്റാന്‍ഡില്‍ എത്തിയെങ്കിലും ബസുകള്‍ സര്‍വീസ് നടത്താത്തത് നേരിയ വാക്തര്‍ക്കത്തിനിടയാക്കി. യാത്രക്കാര്‍ മറ്റു സര്‍വീസുകള്‍ തടയുമെന്ന സ്ഥിതി വന്നതോടെ കസബ പൊലീസ് ഇടപെട്ട് സര്‍വീസ് നടത്താന്‍ ആവശ്യപ്പെടുകയായിരുന്നു.