Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Friday, 27 January 2012

മെഡിക്കല്‍ കോളജില്‍ ദുരിതം തുടരുന്നു

കോഴിക്കോട്: സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ (ആര്‍.എസ്.ബി.വൈ) ഉള്‍പ്പെട്ടവര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നേരിടുന്ന ദുരിതത്തിന് ഇനിയും അറുതിയായില്ല.
 ക്യൂനിന്ന് മടുക്കുന്ന രോഗികളുടെയും

കൂട്ടിരിപ്പുകാരുടെയും  ബഹളവും വാക്കേറ്റവും ഇവിടെ പതിവായിട്ടും  പരിഹാരമുണ്ടാക്കാന്‍ അധികൃതര്‍ക്കായിട്ടില്ല. ആശുപത്രിയില്‍ അഡ്മിഷന്‍ സമയം മുതല്‍ പദ്ധതിയിലുള്‍പ്പെട്ട രോഗികളുടെ കൂട്ടിരിപ്പുകാരുടെ  ദുരിതം തുടങ്ങുകയായി.
 ടോക്കണെടുത്ത് മണിക്കൂറുകള്‍ ക്യൂ നിന്നാലേ ആര്‍.എസ്.ബി.വൈ കാര്‍ഡ് കൈമാറി മരുന്ന് കുറിപ്പടിക്കും മറ്റുമുള്ള പ്രത്യേക കാര്‍ഡ് കിട്ടൂ. മരുന്ന് വാങ്ങണമെങ്കില്‍ എച്ച്.ഡി.എസ് മെഡിക്കല്‍ ഷോപ്പിലും ഒന്നോ രണ്ടോ മണിക്കൂര്‍ ക്യൂ നില്‍ക്കണം.
ഡിസ്ചാര്‍ജ് ആകണമെങ്കിലും ഇതേ അവസ്ഥയാണ്. ഡോക്ടര്‍ ഡിസ്ചാര്‍ജ്  എഴുതി ഏഴും എട്ടും മണിക്കൂര്‍ വരെയും ചിലപ്പോള്‍ ഒരു ദിവസംതന്നെ പിന്നിട്ടിട്ടുമാണ് പലര്‍ക്കും ഇവിടെനിന്ന് പോകാനാകുന്നുള്ളൂ.
 കമ്പ്യൂട്ടറില്‍ രേഖപ്പെടുത്താനും ഇത്രസമയം തന്നെ എടുക്കുന്നതിനാല്‍ മിക്ക രോഗികള്‍ക്കും ഒരുദിവസത്തെ പണം പദ്ധതിയില്‍നിന്ന് നഷ്ടമാകുകയും ചെയ്യുന്നു. ദൂര സ്ഥലങ്ങളില്‍നിന്ന് ഒരു കൂട്ടിരിപ്പുകാരനുമായി എത്തുന്ന രോഗികള്‍ക്കാണിത് ഏറെ ദുരിതം വിതക്കുന്നത്. കൂട്ടിരിപ്പുകാര്‍ ക്യൂവിലായതിനാല്‍ ഇവര്‍ക്ക് മറ്റു സഹായത്തിനാളില്ലാതെ വരുകയാണ്. ആര്‍.എസ്.ബി.വൈ ഓഫിസില്‍ ആവശ്യത്തിന് ആളില്ലാത്തതാണ് പ്രശ്നം രൂക്ഷമാക്കുന്നത്.  ദിനംപ്രതി പദ്ധതിയില്‍പെട്ട നൂറുകണക്കിന് രോഗികള്‍ എത്തുന്ന ഇവിടെ രണ്ട് ജീവനക്കാര്‍ മാത്രമാണുള്ളത്.
താല്‍ക്കാലിക അടിസ്ഥാനത്തിലെങ്കിലും ജീവനക്കാരെ കൂടുതല്‍ നിയമിക്കാത്തപക്ഷം ദുരിതം തുടര്‍ക്കഥയാവും.

Discuss