കോഴിക്കോട്: സര്‍ക്കാര്‍ പുതുതായി ആരംഭിക്കുന്ന
മെഡിക്കല്‍ കോളേജുകള്‍ സ്വകാര്യമേഖലയ്ക്ക് കൈമാറരുതെന്ന് എന്‍.സി.പി.
ജില്ലാ ഭാരവാഹികളുടെ യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് മുക്കം മുഹമ്മദ്
അധ്യക്ഷത വഹിച്ചു. പി.ആര്‍. സുനില്‍സിങ്, ടി.വി.ബാലകൃഷ്ണന്‍,,
പി.വി.ശിവദാസ്, എം.പി. സൂര്യനാരായണന്‍, കെ. കുമാരന്‍, ശൈലജ കുന്നോത്ത്
എന്നിവര്‍ സംസാരിച്ചു.