Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Tuesday, 24 January 2012

പാരന്റ് കൗണ്‍സില്‍ എ.ഡബ്ല്യു.എച്ച്. ഓഫീസ് മാര്‍ച്ച് നടത്തി


കോഴിക്കോട്: കുറ്റിക്കാട്ടൂര്‍ എ.ഡബ്ല്യു.എച്ച്. പോളിടെക്‌നിക് പാരന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ എ.ഡബ്ല്യു.എച്ച്. ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. രണ്ടുമാസത്തോളമായി തുടരുന്ന അധ്യാപകരുടെയും ജീവനക്കാരുടെയും സമരം കാരണം വിദ്യാര്‍ഥികളുടെ പഠനം നഷ്ടപ്പെടുന്ന അവസ്ഥ ഒഴിവാക്കാനും സമരം ഒത്തുതീര്‍പ്പാക്കാനും ആവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്.

ജില്ലാ പഞ്ചായത്തംഗം ദിനേശ് പെരുമണ്ണ ഉദ്ഘാടനം ചെയ്തു. പാരന്റ്‌സ് അസോസിയേഷന്‍ ചെയര്‍മാന്‍ പി.അബ്ദുറഹിമാന്‍ അധ്യക്ഷത വഹിച്ചു. എം.സദാനന്ദന്‍, ഇമ്പിച്ചമ്മദ്, പി.രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. ഇ.എം. സോമന്‍ സ്വാഗതവും എന്‍.കെ. ബാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു.

Discuss