ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.
Sunday, 29 January 2012
വാഹനാപകടത്തില്‍പ്പെടുന്നവരെ ആസ്‌പത്രിയില്‍ എത്തിക്കുന്നവര്‍ക്ക് ധനസഹായം
കോഴിക്കോട്: വാഹന അപകടത്തില്‍പ്പെട്ട്
പരിക്ക്പറ്റുന്നവരെ ആസ്പത്രിയിലെത്തിക്കുന്നവര്ക്കും മറ്റു സഹായങ്ങള്‍
ചെയ്യുന്നവര്‍ക്കും ധനസഹായം ആക്‌സിഡന്റ് റിലീഫ് പദ്ധതി പ്രകാരം കോഴിക്കോട്
സിറ്റിയില്‍ അനുവദിക്കുന്നതാണെന്ന് ട്രാഫിക് അസിസ്റ്റന്റ് പോലീസ്
കമ്മീഷണര്‍ അറിയിച്ചു. പരിക്കുപറ്റുന്നവരെ എത്തിക്കുന്ന ആസ്പത്രി
ഉള്‍പ്പെടുന്ന പോലീസ് സര്‍ക്കിള്‍ സ്റ്റേഷനുമായോ സിറ്റി ട്രാഫിക് പോലീസ്
സ്റ്റേഷനുമായോ ബന്ധപ്പെട്ട് ധനസഹായം കൈപ്പറ്റാം. ആസ്പത്രികളിലെ
കാഷ്വാലിയിറ്റില്‍നിന്നും ലഭ്യമായ സര്‍ട്ടിഫിക്കറ്റ് (ആസ്പത്രി
അധികാരികള്‍ തരുന്നത്) ബന്ധപ്പെട്ട സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരെയോ
സിറ്റി ട്രാഫിക് പോലീസ് സ്റ്റേഷനിലോ ഏല്പിച്ചാല്‍ പണം അനുവദിക്കും.
കൂടുതല്‍ നടപടിക്രമങ്ങള്‍ ആവശ്യമില്ല. ഇവരെ കേസുമായി യാതൊരു തരത്തിലും
ബന്ധപ്പെടുത്തുന്നതല്ലെന്നും അദ്ദേഹം അറിയിച്ചു.