Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Sunday, 22 January 2012

പോളി സമരം: 24-ന് രക്ഷിതാക്കള്‍ എ.ഡബ്ല്യു.എച്ച്. ഓഫീസ് മാര്‍ച്ച് നടത്തും


കോഴിക്കോട്: എ.ഡബ്ല്യു.എച്ച്. സമരം ഒത്തുതീര്‍പ്പാക്കി വിദ്യാര്‍ഥികള്‍ക്ക് പഠനസൗകര്യമൊരുക്കാന്‍ തയ്യാറാകാത്തതില്‍ പ്രതിഷേധിച്ച് പ്രക്ഷോഭം നടത്താന്‍ പോളിടെക്‌നിക് പി.ടി.എ. ജനറല്‍ ബോഡിയും പേരന്റ്‌സ് അസോസിയേഷനും തീരുമാനിച്ചു. ഇതിന്റെ ആദ്യപടിയായി ജനവരി 24-ന് കോഴിക്കോട് എ.ഡബ്ല്യു.എച്ച്. ആസ്ഥാനത്തേക്ക് പേരന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തും. പ്രശ്‌നത്തിന് എത്രയും വേഗം പരിഹാരമാകാത്തപക്ഷം ഹൈക്കോടതിയെ.... സമീപിക്കാനും തീരുമാനിച്ചു.

പി.ടി.എ. വൈസ് പ്രസിഡന്റ് ഇമ്പിച്ചഹമ്മദ് അധ്യക്ഷനായിരുന്നു. പ്രിന്‍സിപ്പല്‍ കരീം, എച്ച്.ഒ. ഡി. രവി, എം.എസ്. സുനില്‍, ഫൈസല്‍, ഇ.എം. സോമന്‍, സദാനന്ദന്‍, ബാലകൃഷ്ണന്‍, കൃഷ്ണദാസ്, പത്മനാഭന്‍, പി. അബ്ദുറഹിമാന്‍, അഹമ്മദ്കുട്ടി, പി. രാധാകൃഷ്ണന്‍, മോഹന്‍ദാസ് തുടങ്ങിയവര്‍ സംസാരിച്ചു.


പേരന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികളായി പി. അബ്ദുറഹിമാന്‍ (ചെയര്‍.), സദാനന്ദന്‍ (കണ്‍.), എന്‍.കെ. ബാലകൃഷ്ണന്‍ (വൈ. ചെയര്‍.), മോഹന്‍ദാസ് (ജോ. കണ്‍.), ശശീന്ദ്രന്‍ (ഖജാ.) എന്നിവരെ തിരഞ്ഞെടുത്തു.

Discuss