അബുദാബി:
വികാര വിചാരങ്ങളും നഷ്ടലാഭങ്ങളും നിറഞ്ഞ ജീവിതകാലത്ത് മനുഷ്യന്‍
അഭിമുഖീകരിക്കുന്ന മാനസിക പിരിമുറുക്കത്തിന് ശാശ്വതപരിഹാര മാര്‍ഗങ്ങളുമായി
സഹജയോഗ.
അവനവനില്‍ അനുഭവപ്പെടുന്ന അസ്വസ്ഥതകള്‍ സ്വയം മനസ്സിലാക്കാനും മരുന്നുകള്‍ക്കുപരിയായി മാനസിക നിശബ്ദതയിലൂടെ...............
പരിഹരിക്കാനും സഹജയോഗ ധ്യാനരീതിയിലൂടെ സാധിക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. ബാഹ്യമായ സമ്മര്‍ദങ്ങളെ കീഴടക്കാന്‍ ധ്യാന രീതി (മെന്റല്‍ പീസ്) കൊണ്ട് സാധിക്കുമെന്ന് കൃത്യമായ പരിശീലനത്തിലൂടെ തെളിയിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ജീവിതരീതി രോഗങ്ങളെ നിയന്ത്രിക്കുന്നതിന് നിത്യേനയുള്ള പരിശീലനംകൊണ്ട് സാധിക്കുകയും ചെയ്യുന്നു.
ശാസ്ത്രീയവും ലളിതവുമായ ധ്യാനരീതിയിലൂടെ നമ്മുടെ ഉള്ളിലുള്ള ജീവചൈതന്യത്തെ തിരിച്ചറിയാനും സന്തുലിതാവസ്ഥ കൈവരിക്കാനും സഹജയോഗയിലൂടെ സാധിക്കുന്നു. നിര്‍മലാദേവി രൂപം കൊടുത്ത 'സഹജയോഗ' പ്രസ്ഥാനത്തിന്റെ സൗജന്യക്ലാസ്സുകള്‍ യു.എ.ഇ.യിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും പ്രചാരത്തിലുണ്ട്. ജാതിമത ഭേദമന്യേ ഈ ധ്യാനരീതിയില്‍ നിരവധി ആളുകള്‍ പരിശീലനം നേടിയിട്ടുണ്ടെന്നും സഹജയോഗം പ്രവര്‍ത്തകര്‍ പറഞ്ഞു.
ദുബായ് പോലീസിന്റെ സാന്നിധ്യത്തില്‍ കഴിഞ്ഞയാഴ്ച സഹജയോഗ പരിശീലനം നടന്നു. നിരവധി പേര്‍ പങ്കെടുത്തു. മാനസിക പിരിമുറുക്കം സമൂഹത്തെ കീഴടക്കുന്ന ഈ കാലഘട്ടത്തില്‍ സെല്‍ഫ് റിയലൈസേഷന്റെ ആവശ്യകത സഹജയോഗ മുന്നോട്ടുവെക്കുന്നു. സഹജയോഗ സൗജന്യക്ലാസ്സുകള്‍ക്ക് അനില്‍ (055-4254570), സുമേഷ് (055-4010034) എന്നിവരെ ബന്ധപ്പെടണമെന്ന് സഹജയോഗ യു.എ.ഇ യുടെ അബുദാബി ഘടകം പ്രവര്‍ത്തകര്‍ അറിയിച്ചു.