അത്തോളി: ബൈക്കിലെത്തിയ സംഘം അധ്യാപികയുടെ സ്വര്‍ണമാല പൊട്ടിച്ചുകടന്നു. കുനിയില്‍ക്കടവിനടുത്ത് റോഡിലൂടെ നടക്കുകയായിരുന്ന ഇലാഹിയ ഇംഗീഷ് സ്കൂള്‍ അധ്യാപിക ആശ്രിതയുടെ കഴുത്തിലുണ്ടായിരുന്ന അഞ്ചേമുക്കാല്‍ പവന്‍ സ്വര്‍ണ മാലയാണ് മോഷ്ടാക്കള്‍ പൊട്ടിച്ചത്. ആശ്രിത സ്കൂളില്‍ നിന്നും വീട്ടിലേക്ക് പോകുമ്പോള്‍ ഉച്ചയോടെയാണ് സംഭവം.
ബൈക്കിലെത്തിയ രണ്ടു പേര്‍ റോഡരികില്‍ നിന്നും മൊബൈല്‍ ഫോണ്‍ ചെയ്യുകയായിരുന്നു. അവര്‍ക്കരികിലെത്തിയ അധ്യാപികയോടു ഒരാളെക്കുറിച്ച് തിരക്കിയെങ്കിലും അറിയില്ലെന്ന് മറുപടി പറഞ്ഞ് നീങ്ങവെയാണ് മാല പൊട്ടിച്ചത്. ഇവരുടെ ബൈക്കിന് നമ്പര്‍ പ്ളേറ്റില്ലായിരുന്നുവെന്ന് കണ്ടുനിന്നവര്‍ പറഞ്ഞു. ഇവരുടെ പിന്നാലെ നാട്ടുകാര്‍ വാഹനവുമായി പോയെങ്കിലും മോഷ്ടാക്കളെ പിടികൂടാനായില്ല. അത്തോളി പൊലീസ് കേസെടുത്തു.