Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Thursday, 15 December 2011

തകര്‍പ്പന്‍ സര്‍വ്; നിലം കുഴിക്കുന്ന സ്മാഷ്‌





കോഴിക്കോട്: വെങ്ങളം വോളിബോള്‍ ലഹരിയിലാണ്. തകര്‍പ്പന്‍ സര്‍വുകളും നിലം കുഴിക്കുന്ന സ്മാഷുകളും സൃഷ്ടിക്കുന്ന കളി ലഹരിയില്‍. രാവേറെ വൈകി സമാപിക്കുന്ന മത്സരങ്ങളിലെ കാണികളുടെ പങ്കാളിത്തം തന്നെ അതിന് തെളിവാണ്. മുളഗാലറിയിലിരുന്ന് കൈയടിച്ചും ആര്‍പ്പുവിളിച്ചും ഇഷ്ടടീമുകളെ പ്രോത്സാഹിപ്പിക്കുന്ന കാണികള്‍ വോളിയുടെ വസന്തകാലത്തിലേക്കാണ് കൂട്ടിക്കൊണ്ട് പോകുന്നത്. അടുത്തിടെ നാദാപുരത്ത് നടന്ന ജില്ലാ വോളിക്ക് കാണികളുടെ വന്‍പങ്കാളിത്തം ഉണ്ടായിരുന്നു. അതിന് തുടര്‍ച്ചയാണ് വെങ്ങളവും.

പുരുഷ-വനിത വിഭാഗത്തില്‍ ഏഴ് ഇന്റര്‍ നാഷണലുകള്‍, ജൂനിയര്‍ ഇന്ത്യന്‍ താരങ്ങള്‍ എന്നിവര്‍ അണിനിരക്കുന്ന ടീമുകളുടെ മത്സരങ്ങള്‍ അക്ഷരാര്‍ഥത്തില്‍ വെങ്ങളത്തെ വോളിബോള്‍ നഗരിയാക്കിയിരിക്കുന്നു. ടൂര്‍ണമെന്റിന്റെ ആദ്യ ദിനം അവസാന മൂന്ന് മത്സരങ്ങളും നിറഞ്ഞ ഗാലറിക്ക് മുമ്പാകെയാണ് നടന്നത്. കാണികളുടെ ഇഷ്ടടീമുകള്‍ ക്വാര്‍ട്ടറില്‍ കടന്നതിനാല്‍
ഇനി വീറും വാശിയും കൂടും. കോഴിക്കോട് ജില്ലയുടെ ഒരു പകുതി ഫുട്‌ബോളും മറ്റൊരു പകുതി വോളിബോളിനും അവകാശപ്പെട്ടതാണ്. ജില്ലയുടെ ഗ്രാമീണപ്രദേശങ്ങളാണ് വോളിയുടെ ശക്തികേന്ദ്രങ്ങള്‍. വോളിയുടെ പെരുമയ്ക്ക് ക്ഷയമുണ്ടായിട്ടില്ലെന്നാണ് സംസ്ഥാന വോളി വെളിപ്പെടുത്തുന്നത്.

പലതുകൊണ്ടും വെങ്ങളം ടൂര്‍ണമെന്റ് വ്യത്യസ്തമാകുന്നുണ്ട്. ടീമുകള്‍ക്കുള്ള താമസ സൗകര്യമാണിതില്‍ പ്രധാനം. ഹോം സ്റ്റേയാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. വെങ്ങളം ഭാഗത്തെ 45 വീടുകളിലാണ് 400 കളിക്കാര്‍ക്കും 100 ഓഫീഷ്യല്‍സിനുമുള്ള താമസമൊരുക്കിയിക്കുന്നത്. ഭക്ഷണത്തിന് നാടന്‍ കാന്റീന്‍. പ്രാദേശികവും പാരമ്പരാഗതവുമായ കോഴിക്കോടന്‍ ഭക്ഷണം. കളി വൈകുന്നതിനാല്‍ വെങ്ങളത്തുനിന്ന് രാത്രികാലങ്ങളില്‍ വാഹനസൗകര്യവും സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്. വി.ആര്‍.സി. വെങ്ങളമാണ് ടൂര്‍ണമെന്റിന്റെ സംഘാടകര്‍.

സ്ത്രീകളുടെ പങ്കാളിത്തമാണ് ടൂര്‍ണമെന്റിനെ വ്യത്യസ്തമാക്കുന്ന മറ്റൊരു ഘടകം. ദിവസവും ശരാശരി 500 സ്ത്രീകള്‍ മത്സരം കാണാനെത്തുന്നുണ്ട്. മുന്‍ ഇന്റര്‍നാഷണലുകള്‍ മത്സരവേദികളിലെത്തുന്നതാണ് മറ്റൊരു ആകര്‍ഷണം. ഇന്ത്യന്‍ നായകനും അര്‍ജുന അവാര്‍ഡ് ജേതാവുമായ സിറില്‍ സി. വെള്ളൂര്‍, ആലപ്പുഴ ടീമിനൊപ്പമെത്തിയട്ടുണ്ട്. മുന്‍ കേരള നായകന്‍ ഡാനിക്കുട്ടി ഡേവിഡ് കഴിഞ്ഞദിവസം കളി കാണാനെത്തിയിരുന്നു.

Discuss