Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Wednesday, 14 December 2011

കോരപ്പുഴപ്പാലത്തിനു സമീപം മാലിന്യം






കോരപ്പുഴ: എലത്തൂര്‍ കോരപ്പുഴപ്പാലത്തിനു സമീപം വീണ്ടും സെപ്റ്റിക് ടാങ്ക് മാലിന്യം തള്ളി. ഇന്നലെ പുലര്‍ച്ചെയാണ് മാലിന്യം തള്ളിയത്. പാലത്തിനു സമീപത്തെ ഒഴുക്കു നിലച്ച ചെറിയ തോട്ടിലേക്കാണ് ഇവ തള്ളിയത്. രൂക്ഷ ഗന്ധം ചുറ്റുപാടും പ്രസരിച്ചത് പ്രദേശവാസികള്‍ക്കും യാത്രക്കാര്‍ക്കും ബുദ്ധിമുട്ടു സൃഷ്ടിച്ചു. ഒരാഴ്ചയ്ക്കിടെ ഇത് മൂന്നാംതവണയാണ് മാലിന്യം തള്ളുന്നത്. കഴിഞ്ഞയാഴ്ച രണ്ടുതവണയായി ഇവിടെ മാലിന്യം തള്ളിയത് എലത്തൂര്‍ പൊലീസില്‍ പരാതി നല്‍കി. ഇതുപ്രകാരം പൊലീസ് പട്രോളിങ് നടത്തിയിരുന്നു. ഇതിനിടയിലാണ് മാലിന്യം തള്ളിയത്.  നേരത്തെ നാട്ടുകാര്‍ സ്ക്വാഡ് രൂപീകരിച്ച് പ്രവര്‍ത്തിച്ചതിന്റെ ഫലമായി മാലിന്യ ടാങ്കര്‍ ലോറി നാട്ടുകാര്‍ പൊലീസില്‍ ഏല്‍പിച്ചിരുന്നു. ഇത്തരം പ്രവര്‍ത്തനം ആവര്‍ത്തിക്കുന്നതിനാല്‍ പൊലീസും നാട്ടുകാരും ഒരുമിച്ച് വരെ പിടിക്കാനുള്ള നീക്കത്തിലാണ്.

Discuss