സ്വന്തം ലേഖകന്‍
കോഴിക്കോട്: കാലപ്പഴക്കവും അറ്റകുറ്റപ്പണികള്‍ തീര്‍ക്കാത്തതും കാരണം പുറക്കാട്ടിരിപാലം അപകടാവസ്ഥയിലാണെന്ന് പരിസ്ഥിതി സംരക്ഷണസേന ആരോപിച്ചു. നിര്‍മാണത്തിലുള്ള പുറക്കാട്ടിരിമലാപ്പറമ്പ്പൂളാടിക്കുന്ന് ബൈപ്പാസ് പണി പൂര്‍ത്തിയാക്കി തുറന്നുകൊടുത്താല്‍ കണ്ണൂര്‍ ഭാഗത്തേക്കുള്ള ചരക്കുലോറികള്‍ ഉള്‍പ്പെടെയുള്ള എല്ലാ വാഹനങ്ങളും പുറക്കാട്ടിരിപാലം വഴിയാണ് പോവുക. നിലവില്‍ പാലത്തിന്റെ അപകടസ്ഥിതി പരിശോധിക്കാതെ ബൈപ്പാസ് റോഡ് തുറന്ന് പാലത്തിലൂടെ വാഹനങ്ങള്‍ കടത്തിവിടുന്നത് അപകടകരമാണ്.
ഇത് സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് നിവേദനം നല്‍കി.
അനില്‍ തലക്കുളത്തൂരിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജോയ്പ്രസാദ് പുളിക്കല്‍, ജോബിഷ്, മനോജ്, ജാസി പൂളാടിക്കുന്ന് തുടങ്ങിയവര്‍ സംസാരിച്ചു.