Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Tuesday, 27 December 2011

പിഞ്ചുകുഞ്ഞിന്‍െറ കാല്‍ മുറിച്ചുനീക്കിയ സംഭവം: അന്വേഷണ റിപ്പോര്‍ട്ട് 30ന് സമര്‍പ്പിക്കും


കോഴിക്കോട്: മെഡിക്കല്‍ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെ ഡോക്ടര്‍മാരുടെ അനാസ്ഥമൂലം പിഞ്ചുകുഞ്ഞിന്‍െറ കാല്‍ മുട്ടിനുതാഴെ മുറിച്ചുനീക്കേണ്ടിവന്നുവെന്ന പരാതിയിന്മേല്‍ മൂന്നംഗ അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ട് ഈമാസം 30ന് സമര്‍പ്പിക്കും.
ഐ.എം.സി.എച്ച് അഡീഷനല്‍ സൂപ്രണ്ട് ഡോ. വി.ടി. അജിത്കുമാര്‍, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. മോഹന്‍ദാസ്, ഗൈനക്കോളജി വിഭാഗം മേധാവി ഡോ. ഉമാദേവി എന്നിവരടങ്ങിയ സമിതിയാണ് അന്വേഷണം നടത്തുന്നത്. പെരുവള്ളൂര്‍-കൊല്ലംചെനയിലെ അരീക്കാടന്‍ അബ്ദുല്‍ റഷീദിന്‍െറ മകള്‍ റഷയുടെ (മൂന്നര) വലതുകാലാണ് സ്വകാര്യ ആശുപത്രിയില്‍ വെച്ച് മുറിച്ചുമാറ്റേണ്ടിവന്നത്. ആദ്യം  കുട്ടിയെ പ്രവേശിപ്പിച്ച ഐ.എം.സി.എച്ചില്‍ യഥാസമയം  ചികിത്സ ലഭിക്കാത്തതാണ് കാല്‍ മുറിച്ചുനീക്കുന്നതിലേക്കെത്തിച്ചതെന്ന് ബന്ധുക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചിരുന്നു.
ഇക്കാര്യം കാണിച്ച് കലക്ടര്‍, ഐ.എം.സി.എച്ച് സൂപ്രണ്ട് എന്നിവര്‍ക്ക് ബന്ധുക്കള്‍ പരാതിയും നല്‍കി. ഇതേതുടര്‍ന്നാണ് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ കഴിഞ്ഞ വെള്ളിയാഴ്ച മൂന്നംഗ സമിതിയെ നിയോഗിച്ചത്.
അതേസമയം, സംഭവത്തെക്കുറിച്ച് നിഷ്പക്ഷമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബുധനാഴ്ച മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, വ്യവസായമന്ത്രി എന്നിവരെ നേരില്‍ കണ്ട് പരാതി സമര്‍പ്പിക്കുമെന്ന് കുട്ടിയുടെ പിതാവ് അബ്ദുല്‍ റഷീദ് അറിയിച്ചു.

Discuss