കോഴിക്കോട്:മുഹമ്മദ് റഫി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ 24-ന് വൈകിട്ട് ആറിന് കടപ്പുറത്ത് റഫി മ്യൂസിക് നൈറ്റ് നടത്തുമെന്ന് മുഹമ്മദ് റഫി ഫൗണ്ടേഷന്‍ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 'റഫി കി യാദേം' എന്ന് പേരിട്ടിരിക്കുന്ന സംഗീതസന്ധ്യ നയിക്കുന്നത് മുംബൈയില്‍നിന്നുള്ള ഗായകന്‍ പ്രപഞ്ചന്‍ മറാഠെയാണ്.
ഓപ്പണ്‍ എയര്‍ സ്റ്റേജില്‍ നടക്കുന്ന സംഗീതസന്ധ്യയില്‍ അടുത്തിടെ അന്തരിച്ച ഷമ്മി കപൂര്‍, ദേവാനന്ദ് എന്നിവര്‍ക്ക് സ്മരണാഞ്ജലി അര്‍പ്പിക്കും. ഒപ്പം, മുഹമ്മദ് റഫി ഗാനാലാപന മത്സരത്തില്‍ വിജയികളായവര്‍ക്കുള്ള കാഷ് അവാര്‍ഡും റോളിങ് ട്രോഫിയും ചടങ്ങില്‍ സമ്മാനിക്കും.
പത്രസമ്മേളനത്തില്‍ മുഹമ്മദ് റഫി ഫൗണ്ടേഷന്‍ ജന. സെക്രട്ടറി പ്രകാശ് പി., എന്‍.സി. അബ്ദുള്ളകോയ, പി. മൊയ്തീന്‍ കോയ, സി.കെ. മൊയ്തീന്‍കോയ എന്നിവര്‍ പങ്കെടുത്തു.