Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Friday, 25 November 2011

ഊടും പാവും തേടി കുട്ടികള്‍ ഖാദി നൂല്‍നൂല്‍പ്പ് കേന്ദ്രത്തില്‍





അത്തോളി: ഖദര്‍ വസ്ത്ര ധാരികളായി കോഴിക്കോട് സര്‍വോദയ സംഘത്തിന്റെ കൊടശ്ശേരി ഖാദി നൂല്‍നൂല്‍പ്പ് കേന്ദ്രത്തിലെത്തിയ കൊച്ചു വിദ്യാര്‍ഥികളെക്കണ്ട് ഖാദി പ്രവര്‍ത്തകര്‍ക്ക് കൗതുകം.

രാഷ്ട്രഭാഷാ പഠനത്തിന്റെ ഭാഗമായി ആറാം ക്ലാസിലെ താനാ-ബാനാ (ഊടും പാവും) എന്ന പാഠഭാഗത്തിലെ ഖാദി- കൈത്തറി വസ്ത്രനിര്‍മാണത്തിലെ വിവിധഘട്ടങ്ങള്‍ നേരില്‍ കാണാനെത്തിയതായിരുന്നു പന്തലായനി ബി.ആര്‍.സി.ക്കു കീഴിലെ മൊടക്കല്ലൂര്‍ എ.യു.പി. വിദ്യാര്‍ഥികള്‍.

ഖാദി- കൈത്തറി വ്യവസായത്തിന്റെ വിവിധ വശങ്ങളെപ്പറ്റി വിദ്യാര്‍ഥികള്‍ ജീവനക്കാരോട് ചോദിച്ചറിഞ്ഞു. പത്തുലക്ഷത്തോളം കുടുംബങ്ങള്‍ ജീവിക്കാന്‍ ഖാദിമേഖലയെ ആശ്രയിക്കുമ്പോള്‍ തങ്ങളെക്കൊണ്ടാവുംവിധം ഖാദി ധരിച്ച് അവരെ സഹായിക്കാന്‍ തീരുമാനമെടുത്തിരിക്കയാണ് സ്‌കൂളിലെ 'ഹിന്ദി മഞ്ച് ' പ്രവര്‍ത്തകര്‍. ആകര്‍ഷകമായി ഖാദി വിപണിയിലെത്തിയാല്‍ സ്ഥിരമായി ഖദര്‍ ധരിക്കുമെന്ന് ഇവര്‍ പറയുന്നു.

സ്‌കൂളിലെ പ്രധാനാധ്യാപകനായ ടി.ദേവദാസും ഹിന്ദി അധ്യാപകനായ കെ.ടി.ശശിധരനും കുട്ടികള്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുന്നു. ദേശീയബോധം അരക്കിട്ടുഉറപ്പിക്കുന്ന ഹിന്ദി മഞ്ചിന്റെ നേതൃത്വം ആദര്‍ശ്, മേഘ, തേജലക്ഷ്മി, ശ്രീസ്വരൂപ് സി.കെ., ഹൃദുന്‍. വി.എസ്., ഫാത്തിമ ഫര്‍ഹാന, ആദര്‍ശ്. എസ്, ആതിരാ വത്സന്‍ എന്നീ വിദ്യാര്‍ഥികള്‍ക്കാണ്.

Discuss