Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Tuesday, 29 November 2011

നാഷണല്‍ ഹൈവേ സഞ്ചാരയോഗ്യമാവുന്നു.


സ്വന്തം ലേഖകന്‍


കാട്ടിലപീടിക: കുണ്ടും കുഴിയും നിറഞ്ഞ നാഷണല്‍ ഹൈവേ വാഹന ഉടമകളുടേയും യാത്രക്കാരുടേയും നിരന്തരമായ കൂട്ടകരച്ചിലിനൊടുവില്‍ അധികൃതര്‍ സഞ്ചാരയോഗ്യമാക്കുന്നു. അതിശയോക്തി കലര്‍ത്താതെയുള്ള തികച്ചും യാഥാര്‍ത്ഥ്യമായ വാചകമാണിത്. മലയോര മേഖലയേയും പ്രാന്തപ്രദേശങ്ങളിലേയും റോഡുകളെ നാണിപ്പിക്കും വിധമുള്ള റോഡാണ് നാഷണല്‍ ഹൈവേയില്‍ വെങ്ങളം മുതല്‍ ചുങ്കം വരെയുള്ളത്. ഒച്ചിനേക്കാള്‍ ഒരല്‍പം വേഗത്തിലാണ് റോഡിന്റെ പണി നടക്കുന്നത്. അത് കൊണ്ട് തന്നെ പണി ഒരു കിലോമീറ്റര്‍ പിന്നിടുമ്പോയേക്കും അവരുടെ പിന്നാലെ തന്നെ ഗട്ടറുകളും വരുന്നുണ്ട് എന്നത് ശുഭ സൂചനയാണ്. ദിവസങ്ങള്‍ മഴയെ കാത്തിരുന്നെങ്കിലും മഴ കനിയാത്തതാണ് ഇപ്പോള്‍ ഇങ്ങനെ ഒരു സാഹസത്തിന് ഇറങ്ങിപുറപ്പെട്ടത് എന്ന് അധികൃതര്‍ പറഞ്ഞു. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത് ഹരമാക്കിയ അധികൃതര്‍ ഓഫീസിലും സ്കൂളുകളില്‍ പോകുന്നവരെ ലക്ഷ്യം വെച്ച് അതേ സമയത്ത് തന്നെ റോഡ് പണി നടത്തുന്നതും പ്രതികരണ ശേഷിയറ്റവരെ കണ്ട് തന്നെയാണ്.

Discuss