Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Tuesday, 29 November 2011

ടാലന്റീന്‍ 2011


സ്വന്തം ലേഖകന്‍
അത്തോളി : സ്റ്റുഡന്‍സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ (s i o) കേരള , ലോകത്തെ ഹൈസ്കൂള്‍^ഹയര്‍സെക്കന്ററി മലയാളി വിദ്യാര്‍ത്ഥികള്‍ക്കായി മൂന്ന് ലെവലുകളായി  നടത്തുന്ന പരീക്ഷയുടെ ആദ്യഘട്ടം ചേമഞ്ചേരി പഞ്ചായത്തില്‍ അത്തോളി ഹൈസ്കൂളില്‍ വെച്ച് ഞായറാഴ്ച നടന്നു.  . മൂന്ന്് ലെവലും വിജയിക്കുന്ന വിദ്യാര്‍ത്ഥിക്ക് ഒരു ലക്ഷം രൂപയുടെ സ്കോളര്‍ഷിപ്പാണ് സമ്മാനമായി നല്‍കുന്നത്. അത്തോളി ഹൈസ്കൂളില്‍ വെച്ച് നടന്ന പരീക്ഷയില്‍ 300 ഓളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. ഹൈസ്കൂള്‍ തലത്തില്‍ യഥാക്രമം ആകാശ് കൃഷ്ണ എം തിരുവങ്ങൂര്‍ സ്കൂള്‍    അശ്വിന്‍ ജയരാജ്‌ തിരുവങ്ങൂര്‍ സ്കൂള്‍ രെക്ട പര്‍വിന്‍ അത്തോളി സ്കൂള്‍  എന്നിവര്‍ വിജയികളായപ്പോള്‍ ഹയര്‍സെക്കന്ററി തലത്തില്‍ മുഹമ്മദ്‌ നിധാല്‍ അല-ഹറമൈന്‍ സ്കൂള്‍ ഹുദൈഫ് അത്തോളി സ്കൂള്‍ രിശാല്‍ രഹ്മനിയ സ്കൂള്‍    എന്നിവരും വിജയികളായി. ശേഷം നടന്ന ചടങ്ങില്‍ വചനം ബുക്സ് ഡയറക്ടര്‍ അബ്ദുല്ലക്കോയ കണ്ണന്‍കടവ് വിജയികളായ വിദ്യാര്‍ത്ഥികള്‍ക്ക് സമ്മാനദാനം നടത്തി. 

Discuss