Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Monday, 28 November 2011

വികസനരംഗത്ത് കേരളം മുന്നേറി എ.പി. അബ്ദുള്ളക്കുട്ടി


അത്തോളി: ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കേരള വികസനരംഗത്ത് നവോത്ഥാനത്തിന് തുടക്കംകുറിച്ചുവെന്ന് എ.പി. അബ്ദുള്ളക്കുട്ടി എം.എല്‍.എ. ഐ.എന്‍.ടി.യു.സി. കൊളത്തൂര്‍ ഏരിയാകമ്മിറ്റി സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂത്തോന ബൈജു അധ്യക്ഷതവഹിച്ചു. ഡി.സി.സി. പ്രസിഡന്റ് കെ.സി. അബു, എ. ശ്രീധരന്‍, ടി. വിജയരാഘവന്‍, നിജേഷ് അരവിന്ദ്, സിദ്ദിഖ് കാക്കൂര്‍ എന്നിവര്‍ സംസാരിച്ചു. കെ.എം. മാധവന്‍ സ്വാഗതവും പ്രബിലാഷ് എന്‍.എം. നന്ദിയും പറഞ്ഞു.

ഐ.എന്‍.ടി.യു.സി. ഓഫീസ് എം.കെ. രാഘവന്‍ എം.പിയും കുടുംബസംഗമം അഡ്വ. പി.എം. സുരേഷ്ബാബുവും ഉദ്ഘാടനംചെയ്തു. ആര്‍.കെ. രവിവര്‍മ, പ്രസിദ് മംഗലശ്ശേരി, രാജീവന്‍ കൊളത്തൂര്‍, ഇ. സുരേഷ്‌കുമാര്‍, വത്സലാമാധവന്‍, ഉസ്മാന്‍ ടി.കെ, എം.പി. ജനാര്‍ദനന്‍, അനിത മധു, ജയന്‍ നന്മണ്ട എന്നിവര്‍ സംസാരിച്ചു.

Discuss