Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Monday, 21 November 2011

കോരപ്പുഴ പാലത്തില്‍ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു



കോരപ്പുഴ: ദേശീയപാതയിലെ കോരപ്പുഴ പാലത്തില്‍ വീണ്ടും ഗതാഗത സ്തംഭനം. തിങ്കളാഴ്ച വൈകിട്ട് രണ്ട് മണിക്കൂറിലേറെയാണ് ഗതാഗതം തടസ്സപ്പെട്ടത്. വീതി കുറഞ്ഞ പാലത്തിലേക്ക് ഒരേസമയം രണ്ട് വശത്തുനിന്നും വാഹനങ്ങള്‍ കടക്കുന്നതോടെയാണ് ഗതാഗതസ്തംഭനം ഉണ്ടാവുക. ഇത് നിയന്ത്രിക്കുവാന്‍ തിങ്കളാഴ്ച വൈകിട്ട് പാലത്തിന്റെ വടക്കുഭാഗത്ത് പോലീസ് ഉണ്ടായിരുന്നില്ലെന്ന് യാത്രക്കാര്‍ പറഞ്ഞു.

ശബരിമല തീര്‍ഥാടനം തുടങ്ങിയതോടെ വാഹനങ്ങള്‍ ദേശീയപാതയില്‍ കൂടി വരികയാണ്. അന്യസംസ്ഥാനത്തുനിന്നുള്ളവര്‍ മണിക്കൂറുകളോളം ഗതാഗതക്കുരുക്കില്‍ അകപ്പെട്ട് കിടക്കണം. കോരപ്പുഴയിലും മൂരാടിലും പാലങ്ങളില്‍ ട്രാഫിക് സിഗ്‌നല്‍ ലൈറ്റുകള്‍ സ്ഥാപിക്കുമെന്ന് പറഞ്ഞെങ്കിലും യാഥാര്‍ഥ്യമായിട്ടില്ല.


ഗതാഗതക്കുരുക്ക് പരിഹരിക്കുവാന്‍ അത്തോളി-കുനിയില്‍ക്കടവ് പാലം വഴിയാണ് അധിക വാഹനങ്ങളും പോകുന്നത്.


മെഡിക്കല്‍ കോളേജിലും നഗരത്തിലെ മറ്റ് ആസ്​പത്രികളിലും അടിയന്തരമായി എത്തേണ്ട രോഗികളെയും കൊണ്ടുപോകുന്ന വാഹനങ്ങളും തിങ്കളാഴ്ച വെകിട്ട് ഏറെനേരം ഗതാഗതക്കുരുക്കില്‍പ്പെട്ടു കിടന്നു. രോഗികളുടെ ബന്ധുക്കള്‍ വാഹനത്തിലിരുന്ന് വിലപിക്കുകയായിരുന്നു. കോരപ്പുഴയില്‍ പുതിയപാലം എന്നത് സര്‍ക്കാറിന്റെ പ്രധാന വികസന അജന്‍ഡയായി ഇനിയും വന്നിട്ടില്ല.

Discuss