കണ്ണന്‍കടവ് : മസ്ജിദുല്‍ ഹിറയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന സകാത്ത് സെല്ലിന്റെ ഭവന നിര്‍മ്മാണ പദ്ധതിയുമായി ബന്ധപ്പെട്ട പുതിയ വീടിന്റെ താക്കോല്‍ദാനം വ്യാഴായ്ച നടന്ന ചടങ്ങില്‍ ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് വീട്ടുടമസ്ഥക്ക് താക്കോല്‍ കൈമാറി നിര്‍വ്വഹിച്ചു. രാവിലെ പ്രസ്തുത വീട്ടില്‍ വെച്ച് നടന്ന ചടങ്ങില്‍ ഇസ്മാഈല്‍.ടി സ്വാഗതം പറഞ്ഞു. ശേഷം അദ്ധ്യക്ഷനായ മുഹമ്മദ് കോയ മര്‍ഹബ സക്കാത്ത് സെല്ലിന്ര്‍െ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. ജില്ലാ പ്രസിഡന്ര്‍് പ്രാര്‍ത്ഥന നടത്തി. ഖാദര്‍ ബിസ്മി,റഷീദ് മൂസാന്‍കണ്ടി , ഫാറൂഖ് കാപ്പാട്,ഫാറൂഖ് ബിസ്മി തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.