Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Monday, 27 February 2012

പി.കെ.കെ. ബാവ വീണ്ടും മുസ്‌ലിം ലീഗ് പ്രസിഡന്റ്



കോഴിക്കോട്: മുസ്‌ലിം ലീഗ് ജില്ലാ കമ്മിറ്റി പ്രസിഡന്റായി പി.കെ.കെ. ബാവയെയും ജനറല്‍ സെക്രട്ടറിയായി എം.എ. റസാഖിനെയും ഖജാന്‍ജിയായി ടി.ടി. ഇസ്മായിലിനെയും വീണ്ടും തിരഞ്ഞെടുത്തു. മെമ്പര്‍ഷിപ്പടിസ്ഥാനത്തില്‍ പുതുതായി രൂപം നല്‍കിയ ജില്ലാ കൗണ്‍സില്‍ യോഗത്തിലാണ് തിരഞ്ഞെടുപ്പ്. പി.ശാദുലി, പി.അമ്മദ്, ഉമ്മര്‍ പാണ്ടികശാല, കെ.എ. ഖാദര്‍
എന്നിവരെ വൈസ് പ്രസിഡന്റുമാരായും എന്‍.സി. അബൂബക്കര്‍, പാറക്കല്‍ അബ്ദുള്ള, എസ്.പി. കുഞ്ഞമ്മദ്, എം.എ. മജീദ് എന്നിവരെ സെക്രട്ടറിമാരായും തിരഞ്ഞെടുത്തു. പി.കെ. കുഞ്ഞാലിക്കുട്ടി യോഗം ഉദ്ഘാടനം ചെയ്തു. ചെര്‍ക്കളം അബ്ദുള്ള തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. സംസ്ഥാന സെക്രട്ടറി എം.സി.മായിന്‍ഹാജി തിരഞ്ഞെടുപ്പ് പ്രഖ്യാപനം നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ്, സംസ്ഥാന സെക്രട്ടറിമാരായ ടി.പി.എം. സാഹിര്‍, കുട്ടി അഹമ്മദ്കുട്ടി, സി.മോയിന്‍കുട്ടി എം.എല്‍.എ., വി.എം. ഉമ്മര്‍ മാസ്റ്റര്‍ എം.എല്‍.എ. എന്നിവര്‍ പ്രസംഗിച്ചു. എം.എ. റസാഖ് മാസ്റ്റര്‍ സ്വാഗതവും എന്‍.സി. അബൂബക്കര്‍ നന്ദിയും പറഞ്ഞു.

No comments:

Discuss