Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Thursday, 16 February 2012

'മഹബ്ബത്തേ റസൂല്‍' മീലാദ് കോണ്‍ഫറന്‍സ് നാളെ




കോഴിക്കോട്: പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് ഓള്‍ ഖബീല സാദാത്ത് അസോസിയേഷന്‍ (അഖ്‌സ) സംസ്ഥാന സമിതി 'മഹബ്ബത്തേ റസൂല്‍' മിലാദ് കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നു. ശനിയാഴ്ച കോഴിക്കോട് ടൗണ്‍ഹാളില്‍ നടക്കുന്ന പരിപാടിയില്‍ തിരഞ്ഞെടുത്ത നിര്‍ധനരായ നൂറോളം കുടുംബങ്ങള്‍ക്ക് റിലീഫ് കിറ്റ് വിതരണം ചെയ്യുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. മൗലിദ് പാരായണം, ചരിത്ര സെമിനാര്‍, കുട്ടികളുടെ കലാപരിപാടികള്‍ , ബുരദാ ആസ്വാദനം എന്നിവയുണ്ടാകും. മുഹമ്മദ് നബിയുടെ സന്താന പരമ്പരയില്‍പ്പെട്ട സയ്യിദ് കുടുംബങ്ങളുടെ ആത്മീയവും ഭൗതികവുമായ ഉന്നമനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് അഖ്‌സ. കേരളത്തിലെ പതിനായിരത്തോളം വരുന്ന സയ്യിദ് കുടുംബത്തില്‍ 85 ശതമാനത്തോളം നിര്‍ധനരാണെന്നും അവരുടെ ഉന്നമനമാണ് അഖ്‌സ ലക്ഷ്യമിടുന്നതെന്നും ഭാരവാഹികള്‍ പറഞ്ഞു.

പത്രസമ്മേളനത്തില്‍ സയ്യിദ് ഹുസൈന്‍ അഹ്മദ് ശിഹാബ് തങ്ങള്‍ തിരൂര്‍ക്കാട്, സയ്യിദ് ലുക്മാനുല്‍ ഹഖീം ഐദറൂസി ഇളനീര്‍ക്കര, സയ്യിദ് ശറഫുദ്ധീന്‍ ജമലുല്ലൈലി ചേളാരി, സയ്യിദ് മുഹമ്മദ് ജമലുല്ലൈലി കൊളപ്പുറം, സയ്യിദ് സൈനുല്‍ ആബിദീന്‍ ജമലുല്ലൈലി തങ്ങള്‍, സയ്യിദ് അബൂബക്കര്‍ ജിഫ്രി തങ്ങള്‍ കുറ്റിച്ചിറ, സയ്യിദ് പൂക്കോയതങ്ങള്‍ ഐദറൂസി കരിങ്കല്ലത്താണി എന്നിവര്‍ പങ്കെടുത്തു.

No comments:

Discuss