കോഴിക്കോട്: മുഹമ്മദ് നബിയുടെ ജന്മദിനം
ആഘോഷിക്കുകയും ബഹളമയമായ പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്യുന്നത്
ഇസ്‌ലാമിക പ്രമാണങ്ങള്‍ക്ക് വിരുദ്ധമാണെന്ന് കേരളാ നദ്‌വത്തുല്‍
മുജാഹിദീന്‍ സംസ്ഥാന ശില്പശാല അഭിപ്രായപ്പെട്ടു.
ആത്മീയ വാണിഭത്തിനായി വ്യാജമുടിയുമായി രംഗത്തുവന്ന പുരോഹിതന്മാര്‍ വ്യവസായത്തിന്റെ തുടക്കമായി നബിദിനം തന്നെ തിരഞ്ഞെടുത്തത് പ്രവാചക നിന്ദയാണെന്നും ശില്പശാല വിലയിരുത്തി.
ശില്പശാല കെ.എന്‍.എം. ജനറല്‍ സെക്രട്ടറി എ.പി.അബ്ദുല്‍ ഖാദിര്‍ മൗലവി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ടി.പി.അബ്ദുല്ലക്കോയ മദനി അധ്യക്ഷത വഹിച്ചു.
കെ.ജെ.യു. സംസ്ഥാന സെക്രട്ടറി എം. മുഹമ്മദ് മദനി, എം. അബ്ദുറഹ്മാന്‍ സലഫി, കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍, എം.എം. അക്ബര്‍ എന്നിവര്‍ ക്ലാസെടുത്തു. അഹ്മദലി മദനി, പാലത്ത് അബ്ദുള്‍ റഹ്മാന്‍ മദനി, സുല്‍ഫീക്കര്‍ അലി, നൂര്‍ മുഹമ്മദ് നൂര്‍ഷാ, മുഹമ്മദ് കുഞ്ഞി, അബ്ദുല്‍ അസീസ്, എം.ടി.അബ്ദുസമദ് എന്നിവര്‍ ശില്പശാലയ്ക്ക് നേതൃത്വം നല്‍കി.
No comments:
Post a Comment